May 7, 2024

ഉരുൾപൊട്ടൽ സാധ്യത: ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി.

0
ജില്ലയിൽ കനത്ത മഴ തുടരുന്നു. ചുവടെ ചേർത്ത കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ജില്ലാ കലക്ടർ എല്ലാവരോടും അഭ്യർത്ഥിച്ചു.
1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തുവാൻ ശ്രദ്ധിക്കുക
2. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങരുത്
3. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കാന്‍  ശ്രദ്ധിക്കണം
4. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക്‌ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക
5. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മേഖലയിൽ പ്രത്യേക ശ്രദ്ധ പുലർത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു
6. അനിവാര്യ സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കുവാന്‍ മടി കാണിക്കരുത് എന്ന്  അഭ്യര്‍ത്ഥിക്കുന്നു
ഏതൊരു അടിയന്തിര സാഹചര്യത്തിലും കളക്ടറേറ്റിലെ 24 മണിക്കൂർ പ്രവർത്തിക്കുന്ന ജില്ലാ എമർജൻസി ഓപ്പറേറ്റിംഗ് സെന്ററിൽ ബന്ധപ്പെടാവുന്നതാണ്
നമ്പരുകൾ
1077 (ടോൾ ഫ്രീ)
04936 204151 (BSNL ഫോണിൽ നിന്ന് മാത്രം)
9207985027
താലൂക്ക് കൺട്രോൾ റൂമുകൾ
04936 220296 (സു. ബത്തേരി)
04936 255229 (വൈത്തിരി)
04935 240231 (മാനന്തവാടി)
ജില്ലയിലെ ദുരന്ത നിവാരണ സംവിധാനങ്ങൾ പൂർണമായും പ്രവർത്തന ക്ഷമമാണ്. ഭീതി വേണ്ട, പക്ഷേ തീർച്ചയായും കരുതൽ ഉണ്ടാകണം. ദുരന്തനിവാരണ പ്രവർത്തനങ്ങളോട്‌ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *