May 6, 2024

മാനന്തവാടി ജില്ലാ ആശുപത്രി ഡയാലിസിസ് കെട്ടിടസമര്‍പ്പണം: അഭിമാനപൂര്‍വ്വം കൊയിലേരി ഉദയ വായനശാല

0
Img 20180718 Wa0139
കൊയിലേരി ഉദയാ വായനശാലയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെ'ട്ട ഉദയ ഫുട്‌ബോളിന്റെ ഭാഗമായി മാനന്തവാടി ജില്ലാ ആശുപത്രിയില്‍  അരുണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ. ജോയ് അറക്കലിന്റെ നേതൃത്വത്തില്‍ 12 ലക്ഷം ചിലവഴിച്ച് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ താക്കോല്‍ദാന കര്‍മ്മം  2018 ജൂലൈ 18ന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി പരിസരത്ത് വെച്ച് നിര്‍വ്വഹിക്കപ്പെട്ടു.  രോഗികള്‍ക്കും, കൂട്ട'ിരിപ്പുമാര്‍ക്കും വിശ്രമസ്ഥലം, വയറിംഗ്, പ്ലബിംഗ് ജോലികള്‍, എയര്‍കണ്ടിഷന്‍ ചെയ്ത വിശാലമായ ഡയാലിസിസ് ഹാള്‍ എിവയാണ് കൊയിലേരി ഉദയ വായനശാലയുടെ ശ്രമഫലമായി അരുണ്‍ ഗ്രൂപ്പ് കമ്പനി ചെയര്‍മാന്‍ ജോയി അറക്കല്‍ എന്ന മലയാളി വ്യവസായി ചെയ്തത് . കൂടാതെ ഡയാലിസിസ് ചെയ്യുന്നതിന് എട്ട് ലക്ഷം രൂപ മുടക്കി ഒരു മെഷ്യനുംകൂടി അരുണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ജോയി അറക്കല്‍ നല്‍കും. യൂണിറ്റിന്റെ പ്രവര്‍ത്തനം സജ്ജമാകുതോടെ കൂടുതല്‍ ആളുകള്‍ക്ക് ഡയാലിസിസിന്റെ സേവനം പ്രയോജനപ്പെടുകയാണ്. ജില്ലയിലെ ഗ്രാമീണ വായനശാലകള്‍ ഇത്തരത്തിലുളള മാതൃകപരമായ പരിപാടികള്‍ ചെയ്യുന്നത് വഴി കൊയിലേരി ഉദയ വായനശാല മാതൃക  ആയി എന്നും, ജോയി അറക്കല്‍ നല്‍കിയ സേവനം ഏറ്റവും ശ്രേഷ്ഠമാണെന്നും  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമയുടെ അധ്യക്ഷതയില്‍ ജോയി അറക്കല്‍ കെട്ട'ിടത്തിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു.. രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ നിരവധി വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. പ്രഭാകരന്‍മാസ്റ്റര്‍, എ.ദേവകി, ടി. ഉഷാകുമാരി, ഡോ.ജിതേഷ്,  ഏച്ചോംഗോപി, ഉഷാ വിജയന്‍, ജോണി അറക്കല്‍, ശോഭ രാജന്‍, കടവത്ത് മുഹമ്മദ്, ഇ.എം.ശ്രീധരന്‍മാസ്റ്റര്‍, എ.എം. നിഷാന്ത്, പി.ഷംസുദ്ദീന്‍, ഷാജി തോമസ്, അലക്‌സ് കല്‍പ്പകവാടി, ലാജി ജോണ്‍ പടിയറ, കുഞ്ഞികൃഷ്ണന്‍ കൊയിലേരി, ബാബു ഫിലിപ്പ്, ഇബ്രാഹിം  കൈപാണി, ജാഫര്‍ തമ്മട്ടാന്‍,  പി.കെ. റോജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *