May 14, 2024

രാത്രിയാത്ര നിരോധനം: സംസ്ഥാന സർക്കാരിന്റെ മൗനം പ്രതിഷേധാർഹം: യൂത്ത് വിംഗ്

0
രാത്രിയാത്ര നിരോധനം  നടപടിക്രമങ്ങൾ നടത്തേണ്ട സംസ്ഥാന സർക്കാർ വിഷയത്തിൽ മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണെന്ന് വ്യാപാരി വ്യവസായി  ഏകോപന സമിതി യൂത്ത് വിംങ്ങ് ബത്തേരി യൂണിറ്റ്.
കർണാടക മുഖ്യമന്ത്രി കേരളവുമായി ചർച്ച നടത്തി പരിഹരിക്കാമെന്ന്   കഴിഞ്ഞ ദിവസം ബാഗ്ലൂരിൽ പറഞ്ഞിരുന്നു.
ഈ വിഷയത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി  വനത്തിൽ അഞ്ചു ഫ്ലൈ ഓവറുകളും ബാക്കി  സ്ഥലങ്ങളിൽ എട്ട് അടി ഉയരത്തിൽ ഇരുമ്പ് വേലിയും തീർത്ത് പ്രശ്നം പരിഹരിക്കണമെന്ന് കർണാടക സർക്കാറിന് കത്തയച്ചിട്ടുണ്ട്.  ഇതിനാവശ്യമായി വരുന്ന തുകയുടെ പകുതി സംസ്ത്ഥാനങ്ങൾ വഹിക്കുമെന്നാണ് കത്തിൽ പറയുന്നത് ഇത് പ്രതീക്ഷയോടെയാണ് വയനാടൻ ജനത കാണുന്നത് .
ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ നിരോധനത്തിന് ശാശ്വത  പരിഹാരം ഉണ്ടാവുകയും വന്യമൃഗങ്ങൾക്ക് മറ്റു ശല്യങ്ങൾ  ഉണ്ടാവുകയുമില്ല. പ്രകൃതി സ്നേഹികൾക്കും അനുകൂലിക്കാൻ കഴിയുന്ന പരിഹാര മാർഗമാണ് ഇത് .
എന്നാൽ കേന്ദ്രം നേരിട്ട് ഇടപെട്ട് വിഷയത്തിൽ പരിഹാരമുണ്ടാക്കാൻ ശ്രമിച്ചിട്ടും വയനാട്ടിലെ ജനപ്രതിനിധികളും  പ്രതിപക്ഷവും കാര്യമായ ഇടപെടലുകൾ നടത്തുന്നില്ലാ എന്നത് പ്രതിഷേധാർഹമാണ് എന്ന് സുൽത്താൻ ബത്തേരി വ്യാപാരി യൂത്ത് പ്രതിനിധികൾ പറഞ്ഞു.
 
യൂത്ത്   വിംഗ്  പ്രസിഡന്റ് സംഷാദ് പി, ഫസൽ, ഷെറിൻ, അബ്ദുൾ ഖാദർ ,നൗഷാദ്, രെഞ്ജു, ഫാസിൽ, വിപിൻ, ഉമ്മർ, നൗഷാദ്, ജെസീർ ജെറോം എഡിസൺ  തുടങ്ങിയവർ പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *