May 10, 2024

സംസ്ഥാന സബ്ജൂനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പ് മീനങ്ങാടിയിൽ ആരംഭിച്ചു.

0
Img 20181123 Wa0187
മീനങ്ങാടി :കേരളാ സംസ്ഥാന ഖോ-ഖോ അസ്സോസിയേഷന്റെയും വയനാട് ജില്ലാ ഖോ-ഖോ അസ്സോസിയേഷന്റെയും മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ് ഇംഗ്ലീഷ് ഹൈസ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ 42-ാമത് സംസ്ഥാന സബ്ജൂനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പ്  മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ് ഇംഗ്ലീഷ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. കേരളം ദേശീയ തലത്തിൽ ഖോ-ഖോ മത്സരത്തിൽ പലതവണ ചാമ്പ്യൻമാരായിട്ടുണ്ട്. ആണ്‍ കുട്ടികളുടെയും പെണ്‍ കുട്ടികളുടെയും വിഭാഗങ്ങളിലായി കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 450 ഓളം കായികതാരങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീനാ വിജയൻ   നിർവ്വഹിച്ചു. സംസ്ഥാന ഖോ-ഖോ അസ്സോസിയേഷൻ പ്രസിഡണ്ട്, അഡ്വ. ബി. സത്യൻ എം.എൽ.എ., പതാക ഉയർത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഉഷാ രാജേന്ദ്രൻ, ജോർജ്ജ് മനയത്ത് കോറെപ്പിസ്‌കോപ്പ, ഡോ. മാത്യു തോമസ്, കെ. റഫീഖ്, സലീം കടവൻ, എ.ടി. ഷണ്‍മുഖൻ, സാജിത്ത് എൻ.സി. സാബു പുത്തേത്ത്, ജോഷി മാമുട്ടത്തിൽ, അനിൽ ജേക്കബ്, കെ.പി. വിജയി എന്നിവർ പ്രസംഗിച്ചു. 24 ന് സമാപന സമ്മേളനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്, സി.അസൈനാർ ഉദ്ഘാടനം ചെയ്യും. വയനാട് ജില്ലാ സ്‌പോർട്‌സ് കൗണ്‍സിൽ പ്രസിഡണ്ട് എം. മധു സമ്മാനദാനം നിർവ്വഹിക്കും. ഇന്ത്യൻ ബാസ്‌കറ്റ് ബോൾ ടീം ക്യാപ്ടൻ കുമാരി ജീന മുഖ്യ അതിഥിയായിരിക്കും. ഫാ. മീഖായേൽ ജേക്കബ് പുല്യാട്ടേൽ, പി.ഐ. മാത്യു, ഏലിയാസ് ഞണ്ടുകുളത്തിൽ, എൽദോ മടേയ്ക്കൽ, ടോണി ഫിലിപ്പ് എന്നിവര്‍ നേതൃത്വം നൽകും. .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *