May 5, 2024

ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റ് ഇൻഷ്വറൻസ് പദ്ധതി ദീർഘിപ്പിച്ചു

0

ജി.എ.പി.എ. ഇൻഷ്വറൻസ്: കാലാവധി ദീർഘിപ്പിച്ചു
കേരള സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് മുഖേന നടപ്പാക്കുന്ന ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റ് ഇൻഷ്വറൻസ് പദ്ധതി 2019 വർഷത്തേക്ക് ദീർഘിപ്പിച്ചു. സംസ്ഥാനത്തെ പാർട്ടൈം കണ്ടിജന്റ് എംപ്ലോയീസ് ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർ, അധ്യാപകർ, എയ്ഡഡ് സ്‌കൂൾ/കോളജ് അധ്യാപക-അനധ്യാപക ജീവനക്കാർ, മുനിസിപ്പൽ കോമൺ സർവീസിലെ കണ്ടിജന്റ് ജീവനക്കാർ, സർവകലാശാല ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ/സഹകരണ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ്  ജി.എ.പി.എ. ഇൻഷ്വറൻസ് പദ്ധതി. കെ.എസ്.ഇ.ബി. ജീവനക്കാർ 950 രൂപ നിരക്കിലും കെ.എസ്.ആർ.ടി.സി. ജീവനക്കാർ 550 രൂപ നിരക്കിലും എസ്.എൽ.ഐ., ജി.ഐ.എസ് എന്നി പദ്ധതികളിൽ തുക ഒടുക്കിവരുന്ന മറ്റ് ജീനക്കാർ 400 രൂപ നിരക്കിലും വാർഷിക പ്രീമിയം നവംബർ മാസത്തെ ശമ്പളത്തിൽ നിന്നും കിഴിവ് ചെയ്ത് ഡിസംബർ 31നകം ട്രഷറിയിൽ ഒടുക്കണം.  ശൂന്യവേതനാവധിയിലുള്ളവർ, അന്യത്ര സേവനത്തിലുള്ളവർ, ഏതെങ്കിലും അവധിയിലുള്ളവർ, എന്തെങ്കിലും കാരണത്താൽ ശമ്പളം ലഭിക്കാത്തവർ, എന്നിവർ ഡിസംബർ 31നകം പ്രീമിയം നേരിട്ട് ട്രഷറിയിൽ അടയ്ക്കണം. പ്രീമിയം പുതുക്കാത്തതുമൂലം ഉണ്ടാകുന്ന ബാധ്യത ഡി.ഡി.ഒമാരിൽ നിക്ഷിപ്തമായിരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *