May 5, 2024

​ജനവാസ കേന്ദ്രത്തിന് സമീപം മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ പ്രധിഷേധവുമായി നാട്ടുകാർ

0
കൽപ്പറ്റ: 
ജനവാസ കേന്ദ്രത്തിന് സമീപം മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ പ്രധിഷേധവുമായി നാട്ടുകാർ രംഗത്ത് 
വൈത്തിരി പഞ്ചായത്ത് തളിപ്പുഴ പൂക്കോട് കുന്നിലെ ജനങ്ങളാണ് പ്രധിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്‌ .
മുൻപ് നാട്ടുകാർ പഞ്ചായത്തിന് നൽകിയ പരാതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് വീണ്ടും പഞ്ചായത്തിന്റെ അനുമതിയോടെ ഇവർ പ്രദേശവാസികൾക്ക് ദോഷകരമാവുന്ന രീതിയിൽ ടവർ സ്ഥാപിക്കാൻ ഒരുങ്ങുന്നത്.
    വൈത്തിരി പഞ്ചായത്ത് ഒമ്പതാം  വാർഡിൽപ്പെടുന്ന തളിപ്പുഴ പൂക്കോട് കുന്നിലെ ജനവാസ കേന്ദ്രത്തിന് സമീപത്ത് ഐഡിയ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെയാണ് പ്രദേശവാസികൾ രംഗത്ത് വന്നിരിക്കുന്നത് .ജനവാസ കേന്ദ്രത്തിൽ നിന്നും 20 മീറ്ററിൽ താഴെയാണ് ടവർ സ്ഥാപിക്കാൻ ഒരുങ്ങുന്നത് മുൻപ് 2016ൽ ഇതേ സ്ഥലത്ത് ഇതേ ടവർ സ്ഥാപിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും പ്രധേശവാസികളുടെ പ്രധിശേതത്തെ തുടർന്ന് നിർത്തിവെപ്പിക്കുകയായിരുന്നു തുടർന്ന് നാട്ടുകാർ ഒപ്പ് ശേഖരണമടങ്ങുന്ന പരാതി പഞ്ചായത്തിലും , പോലീസിനും ഉൾപ്പെടെ നൽകുകയും ചെയ്തിരുന്നു. 
ഈ പരാതി  നൽകി ഇത്ര കാലമായിട്ടും പഞ്ചായത്ത് അധികൃതരോ ആരും തന്നെ ഈ സ്ഥലം സന്ദർശിക്കുക പോലും ചെയ്യാതെയാണ് വീണ്ടും ടവർ സ്ഥാപിക്കുന്നതിനുള്ള അനുമതി നൽകിയതെന്നാണ് നാട്ടുകാർ പറയുന്നത് .
 നൂറോളം  കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണിത്. അർബുദ രോഗബാധിതരായ കുട്ടികളും, ആസ്മ ,ശ്വാസതടസം അടങ്ങുന്ന രോഗബാധിതരായ വയോധികരടങ്ങുന്നവരും സമീപത്ത് തന്നെ താമസിക്കുന്നുണ്ട് .കൂടാതെ കഴിഞ്ഞ മഴയിൽ ടവർ സ്ഥാപിക്കുന്നതിനായി എടുത്ത മണ്ണിടിഞ്ഞ് സമീപത്ത് സ്ഥിതി ചെയ്യുന്ന വീടിന് കേട് പാട് സംഭവിക്കുകയും ചെയ്തിരുന്നു. തികച്ചും   സാധാരണക്കാരായ ഇവർക്ക് വീട് വിറ്റ് പോകാനും സാഹചര്യമില്ല.
നിലവിൽ പ്രദേശത്ത് ടവർ സ്ഥാപിക്കുന്നതിനോട് ഇവർക്ക് എതിർപ്പില്ല. എന്നാൽ പ്രദേശവാസികളുടെ സ്വൈര്യ ജീവിതത്തിന് തടസമാവുന്ന രീതിയിൽ ഒരു വികസനവും വേണ്ടെന്നാണ് ഇവർ പറയുന്നത്. 
15 മീറ്റർ വ്യത്യാസത്തിൽ ടവർ സ്ഥാപിച്ചാൽ ഭാവിയിൽ ഇവിടത്തെ താമസക്കാർക്കാണ് ഭാതിക്കുക ചെരിഞ്ഞ പ്രധേശമായതിനാൽ തന്നെ മണ്ണിടിച്ചിലിനുള്ള സാധ്യത കൂടി  കണക്കിലെടുത്ത് ഇവരുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്കുൾപ്പെടെ പരാതി  നൽകാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *