May 5, 2024

ടിക്കറ്റിന് പകരം വെള്ളകടലാസിൽ എഴുതി നൽകിയ കണ്ടക്ടർ വിജിലൻസിന്റെ വലയിൽ കുടുങ്ങി.

0
മാനന്തവാടി: കെ.എസ്.ആർ.ടി.സി ബസ്സിലെ യാത്രക്കാർക്ക് ടിക്കറ്റിന് പകരം വെള്ള കടലാസിൽ എഴുതി നൽകിയ കണ്ടക്ടർ വിജിലൻസ് പരിശോധനയിൽ പിടിയിലായി.
ബാഗ്ലൂരിൽ നിന്നും നിലമ്പൂരിലേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി. സൂപ്പർ ഡീലക്സ് ബസ്സിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് കണ്ടക്ടർ എം.എം. ഇബ്രാഹിം 
പിടിക്കപ്പെട്ടത്.
ഇന്നലെ പുലർച്ചെ ആറ് മണിക്കാണ് മുതുമല വെച്ച് വിജിലൻസ് ബസ്സ് പരിശോധിച്ചത്. ബസ്സിൽ 12 യാത്രക്കാരാണ് ആകെ ഉണ്ടായിരുന്നത്
ബാംഗ്ലൂരിൽ നിന്നും നിലമ്പൂരിലേക്ക് പേകാനായി ബസ്സിൽകയറിയ രണ്ട് യാത്രക്കാർക്കാണ് പണം വാങ്ങി ടിക്കറ്റ് നൽകുന്നതിന് പകരം കണ്ടക്ടർ വെള്ള പേപ്പറിൽ എഴുതി നൽകിയത്.കണ്ടക്ടടറെ പിടികൂടിയതിനെ തുടർന്ന് പിന്നീട് വിജിലൻസ് ഇൻസ്പെക്ടർ ബസ്സിലെകണ്ടക്ടറായി.
ഇത് സംബന്ധിച്ച റിപ്പോർട്ട് കെ.എസ്.ആർ.ടി.സി.വിജിലൻസ് ഡയറക്ടർക്ക് കൈമാറി.
കെ.എസ്.ആർ.ടി.സി.വയനാട് വിജിലൻസ് ഇൻസ്പെപെക്ട എ.എ.റസ്സാഖ്.എം.ഹരി രാജൻ. ലാൻസിലൂയിസ് .എന്നിവരടങ്ങുന്ന സംഘമാണ് ബസ്സിൽ പരിശോധന നടത്തിയത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *