May 2, 2024

ബസില്‍നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ രണ്ടേകാല്‍ കിലോ കഞ്ചാവ് പിടിച്ചെടുത്തു

0
കാട്ടിക്കുളം: വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റും ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷല്‍ സ്‌ക്വാഡും സംയുക്തമായി തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ 2.25 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന സ്വകാര്യ ബസില്‍ നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. 2.250 കിലോഗ്രാം കഞ്ചാവ് ഷോള്‍ഡര്‍ ബാഗില്‍ സൂക്ഷിച്ചനിലയിലായിരുന്നു. സംഭവത്തില്‍ എന്‍ഡിപിഎസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. മുമ്പ് ഉടമസ്ഥനില്ലാതെ 14 കിലോ കഞ്ചാവ് ബസില്‍ നിന്നും കണ്ടെടുത്ത കേസില്‍ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് രാത്രി കാലങ്ങളില്‍ തോല്‍പ്പെട്ടി വഴി ടൂറിസ്റ്റ് ബസുകളില്‍ കഞ്ചാവ് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന ലോബി മറ്റു പാതകളെ ആശ്രയിച്ചു വരുകയായിരുന്നു. എന്നാല്‍ അടുത്ത കാലത്ത് വീണ്ടും തോല്‍പ്പെട്ടി പാത തന്നെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്‍മേല്‍ ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് എക്‌സൈസ് പരിശോധന ശക്തമാക്കുകയായിരുന്നു. ബസ് ട്രാവല്‍സ് ഓഫീസിലെ സിസിടിവി ക്യാമറകള്‍ പരിശോധനക്ക് വിധേയമാക്കി പ്രതിയെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ ജിമ്മി ജോസഫിന്റെ നേതൃത്വത്തില്‍ ചെക്ക് പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബൈജു, പ്രിവന്റീവ് ഓഫീസര്‍ ഗോപി, പ്രഭാകരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മഹേഷ്, ചന്ദ്രന്‍, നിഷാദ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *