May 2, 2024

അതിർത്തി വഴി കഞ്ചാവ് ഒഴുകുന്നു: ഒരാഴ്ചക്കിടെ പിടി കൂടിയത് 10 കിലോ കഞ്ചാവ് .

0
കൽപ്പറ്റ: ബത്തേരി മേഖലയില്‍ കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 10 കിലോ കഞ്ചാവാണ് എക്സൈസും പൊലീസും ചേര്‍ന്ന് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് നാലുപേരയും അറസ്റ്റു ചെയ്തിരുന്നു. നാലുകേസുകളില്‍ നിന്നാണ് ഇത്രയും കഞ്ചാവ് പിടികൂടിയത്. ഇക്കഴിഞ്ഞ 17ന് മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ വാഹനപരിശോധനക്കിടെ ബസ്സില്‍ നിന്നും ആളില്ലാത്തനിലയില്‍ ഒന്നരകിലോ കഞ്ചാവ് പിടികൂടി. പിന്നീട് 20-ാം തീയ്യതി ബത്തേരി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി ഗ്യാരേജിന് സമീപത്തുവെച്ച് കാസര്‍കോട് സ്വദേശിയെ 1കിലോ 350 ഗ്രാം കഞ്ചാവുമായി പിടികൂടി.

        മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ അധികൃതര്‍ വാഹനപരിശോധനക്കിടെ കാറില്‍ കടത്തുകയായിരുന്ന ആറു കിലോ കഞ്ചാവുമായി തിരൂര്‍ സ്വദേശികളായ രണ്ടു പേരെ പിടികൂടി. അന്നുതന്നെ ബത്തേരി എക്സൈസ് റെയ്ഞ്ച് അധികൃതര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്ലൂര്‍ ടൗണില്‍വച്ച് തിരൂര്‍ സ്വദേശിയെ ഒരുകിലോ 200 ഗ്രാം കഞ്ചാവുമായി പിടികൂടുകയും ചെയ്തു.

      ദിനംപ്രതി അതിര്‍ത്തി വഴി അയല്‍സംസ്ഥാനങ്ങളില്‍നിന്നും ഇവിടേക്ക് കഞ്ചാവ് ഒഴുകുന്നുവെന്നതിന്റെ തെളിവാണിത്. എന്തായാലും ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് അതിര്‍ത്തികളില്‍ നടത്തുന്ന കര്‍ശനപരിശോധന കഞ്ചാവ് കടത്ത് ഒരുപരിധിവരെ കുറക്കും എന്നതില്‍ സംശയമില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *