April 30, 2024

വയനാട്ടിൽ ചെള്ള് പനി ബാധിച്ച് യുവതി മരിച്ചു: നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0
കൽപ്പറ്റ:     വയനാട്ടിൽ ചെള്ള് പനി ബാധിച്ച് ആദിവാസി യുവതി മരിച്ചു നടവയൽ ചങ്ങലമൂല കോളനിയിലെ സിന്ധു ( 28) ആണ് മരിച്ചത്. 
വയനാട് 
ജില്ലയിൽ കുരങ്ങുപനിക്ക് പിന്നാലെ ചെള്ളുപനിയും റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. മാനന്തവാടി താലൂക്കിലാണ് കുരങ്ങുപനി യും  ചെള്ളുപനിയും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്  . നടവയൽ ചങ്ങലമൂല കോളനിയിൽ ചെള്ള് പനി ബാധിച്ച് യുവതി മരിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് നടപടികൾ ഊർജിതമാക്കിയത്.  
ഇതേ കോളനിയിൽ 24 പേർക്ക് പനി ബാധിക്കുകയും ആറുപേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഒരാൾ ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 
കഴിഞ്ഞ വർഷം ജില്ലയിൽ 43 പേർക്ക് ചെള്ളുപനി ബാധിക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു എന്നാൽ ഈ വർഷം ഇതുവരെ 51 കേസുകൾ റിപ്പോർട്ട് ചെയ്തു രണ്ടു പേർ മരണപ്പെട്ടതായും ആരോഗ്യവകുപ്പ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നു .ഇതുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവർത്തകർ ഗൃഹ സന്ദർശനം നടത്തി പനി ബോധവൽക്കരണ പ്രവർത്തനങ്ങളും ഊർജിതമാക്കിയിട്ടുണ്ട് . ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് പ്രവർത്തകർ സർവേ നടത്തുകയും കീടനാശിനിപ്രയോഗം ചെയ്യുകയും ചെയ്തു വരുന്നുണ്ട് . വനത്തിൽ ജോലിചെയ്യുന്നവർ പ്രത്യേക ലേഖനം പുരട്ടണം എന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്
എലി അണ്ണാൻ മുയൽ എന്നിവയുടെ തൊലിപ്പുറത്തുള്ള ചെറുജീവികൾ ആയ മൈറ്റുകളുടെ ലാർവയാണ് രോഗാണുവാഹകരായി പ്രവർത്തിക്കുന്നത് വിറയലോടുകൂടിയ പനി തലവേദന ചുവന്ന കണ്ണുകൾ കഴല വീക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *