May 7, 2024

കാട്ടിക്കുളം പനവല്ലി ആനത്താര കോളനിയിൽ കുടുംബങ്ങൾ കുടിക്കുന്നത് കക്കൂസ് മാലിന്യം കലർന്ന മലിനജലം

0
 കാട്ടിക്കുളം  പനവല്ലി ആനത്താര  കോളനിയിൽ കുടിവെള്ളമില്ല. കുടുംബങ്ങൾ കുടിക്കുന്നത് കക്കൂസ് മാലിന്യം കലർന്ന മലിനജലം . 
      തിരുനെല്ലിയിലെ പനവല്ലി ആന താരയിലെ നാല് ആദിവാസി കുടുംബങ്ങൾക്കാണ്  കുടിക്കുന്നത് കക്കൂസ് വേസ്റ്റ് കലർന്ന കിണർ വെള്ളം   നാടാകെ കോളറ പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് കുടിവെള്ളം ലഭിക്കാതെ കുടുംബങ്ങൾക്ക് കക്കുസ് മാലിനജലം കുടിക്കേണ്ട ഗതികേട്   കഴിഞ്ഞ പ്രളയകെടുതിയിൽ ഉറവപൊട്ടി സമീപത്തെകക്കൂസ് ടാങ്ക് പൊട്ടി മുഴുവൻ കക്കൂസ് മാലിന്യം കിണറിലേക്ക് തള്ളിയത് പകുതിയോളം റിംഗ് ഇടിഞ്ഞ് മണ്ണും പരിസരത്തെ മാലിന്യവും കിണറ്റിൽ നിറഞ്ഞ നിലയിലാണ് 'ആദിവാസി കുടുംബങ്ങൾ മാത്രമാണ് നിലവിൽ ഈ വെള്ളം ഉപയോഗിക്കുന്നതെന്നും കുടിവെള്ളത്തിന് വേറെ മാർഗ്ഗമില്ലന്നും ഗൗരി പറയുന്നു പ്രാഥമിക കർമ്മം നിർവഹിക്കാൻ പോലും വെള്ളം ഇല്ലാതെ ദുരിതത്തിലാണന്നും ഇവർ പറയുന്നു വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ കോളനി തൊട്ടടുത്ത് ഉണ്ടെങ്കിലും ഒരു പൊതു ടാപ്പ് ആവിശ്യപെട്ടിട്ടും ഒരു നടപടിയും അധികൃതർ സ്ഥികരിക്കുന്നില്ലന്നും പരാതിയുണ്ട് കോളനിക്കാർക്ക് മറ്റാവിശ്യങ്ങൾ നിറവേറ്റാൻ വെള്ളം കിട്ടാനില്ലന്നും പൊതു പ്രവർത്തകനായ പ്രദേശവാസി മാത്തപ്പൻ പറഞ്ഞു .
        ആരോടും പരാതിയില്ലാതെ കക്കൂസ് മാലിന്യം കുടിക്കേണ്ട ഗതികേടിലാണ് ആദിവാസി കുടുംബങ്ങളെന്നും മാത്തപ്പൻ പറഞ്ഞു. പല ഭാഗങ്ങളിലും കോളറ ബാധിച്ച് ആരോഗ്യ വകുപ്പും മറ്റുള്ളവരും പരക്കം പായുമ്പോഴാണ് ആനത്താര സെറ്റിൽമെന്റ് കുടുംബങ്ങൾ മലിനജലം കുടിക്കേണ്ട അവസ്ഥ നേരിടുന്നത് 2008ലാണ് കുതിരക്കോട് വനത്തിൽ നിന്നും വൈൽഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്ന സംഘടന ദത്തെടുത്ത് കുടുംബങ്ങളെ പനവല്ലിയിൽ മാറ്റി പാർപ്പിച്ചത് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *