May 17, 2024

മൂന്ന് വർഷമായി മാനന്തവാടിയിലെ എൻ സി സി ബറ്റാലിയൻ വേലിയിലൊതുങ്ങി.

0

മാനന്തവാടി: വടക്കെ വയനാടിന്റ വിദ്യാഭ്യാസ ,അക്കാദമിക് മേഖലകളിൽ ഏറെ മുതൽ കൂട്ടാകേണ്ടതും മലബാറിലെ രണ്ടാമത്തെതും ജില്ലക്ക് അനുവദിച്ചതുമായ എൻ സി സി ബറ്റാലിയൻ കം എൻ സി സി ട്രെയിനിംങ്ങ് അക്കാദമി വേലിയിലൊതുങ്ങി. മുൻ മന്ത്രി പി.കെ. ജയലക്ഷ്മി മുൻകൈ എടുത്ത് 
2013 ഒക്ടോബർ 26 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലൂടെയാണ് മാനന്തവാടി താലൂക്കിൽ എൻ.സി.സി ബറ്റാലിയനും ട്രെയിനിംഗ് അക്കാദമിയും അനുവദിച്ചത്.ഇതിനെ തുടർന്ന് തിരുവനന്തപുരത്തെ എൻ സി സി ഡയക്ടറേറ്റിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ മക്കിമലയിലെ സ്ഥലം സന്ദർശിച്ച് അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു.പിന്നീട് വിവിധ വകുപ്പുകൾ തമ്മിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ 1989 ൽ പ്രിയദർശിനി എസ്റ്റേറ്റിന് അനുവദിച്ച തവിഞ്ഞാൽ പഞ്ചായത്തിലെ തവിഞ്ഞാൽ വില്ലേജിലെ മക്കിമല മുനീശ്വരൻ കുന്നിലെ സർവ്വേ നമ്പർ 68/ 1 ബി യിൽ പ്പെട്ട രണ്ടേക്കർ സ്ഥലം രണ്ട് സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾ പ്രകാരം                            റവന്യു വകുപ്പ് 2016 ഫെബ്രുവരിയിൽ    എൻ സി സി ക്ക് കൈമാറി. 
        1200 ഓളം കേഡറ്റുകൾക്ക് താമസിച്ച് പരിശീലനം നൽകുന്നതിനുള്ള അക്കാദമിയാണ് ഉദ്ദേശിച്ചിരുന്നത്.പരേഡ് ഗ്രൗണ്ട്, ഫയറിംഗ് റെയ്ഞ്ച്, ഒബ്സ്ട്രക്കിൾ ക്രോസ്സിംഗ്, റോപ്പ് ക്ളൈമ്പിംഗ് എന്നിവക്കുള്ള സൗകര്യങ്ങളും, ഓഫീസുകൾ ,ജീവനക്കാർക്കുള്ള ക്വർട്ടേഴ്സുകളും    അക്കാദമിയിൽ സജജീകരിക്കും. കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള 400 ആൺകുട്ടികൾക്കും 200 പെൺകുട്ടികൾക്കും ദശദിന ക്യാമ്പുകളിലൂടെ പരിശീലനം നൽകുന്നതിനുള്ള സൗകര്യവും ബറ്റാലിയനിലുണ്ടാകും. 
        വിദേശത്ത് നിന്നുള്ള കേഡറ്റുകൾക്ക് വരെ പരിശീലനം നൽകാൻ കഴിയുന്ന തരത്തിലാണ് രൂപ കൽപ്പന തയ്യാറാക്കിയിരിക്കുന്നത്.        ബറ്റാലിയൻ യഥാർത്ഥമായാൽ ആർമി 34 യുണിറ്റും ഇവിടെ ആരംഭിക്കാൻ കഴിയും.  ജില്ലയിലെ എൻ സി സി സബ്ബ് യുണിറ്റുകൾക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള 33 സ്ക്കുളുകൾക്ക് പുതിയ      യൂണിറ്റ് യൂണിറ്റ് ആരംഭിക്കാൻ കഴിയുന്ന തൊടൊപ്പം തവിഞ്ഞാൽ പഞ്ചായത്തിലെ നിരവധി പേർക്ക് ജോലിയും ലഭിക്കുമായിരുന്നു. കണ്ണുർ, വയനാട്, കോഴിക്കോട് ജില്ലകളിലെ കൂടുതൽ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പരിശീലനം നൽകുക എന്ന ലക്ഷ്യം വെച്ചാണ് ഏറെ പ്രകൃതി രമണീയമായ മുനീശ്വരൻ കുന്നിൽ അക്കാദമി ആരംഭിക്കാൻ തീരുമാനിച്ചത്.   സ്ഥിരം പട്ടാള സാന്നിധ്യമുണ്ടാകുമെന്നതിനാൽ തന്നെ വൻ സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടാകും.        എന്നാൽ സ്ഥലം കൈമാറി മൂന്ന്  വർഷം കഴിഞ്ഞിട്ടും ആദ്യ ഘട്ടത്തിൽ അനുവദിച്ച രണ്ട് കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച ചെയിൻ ലിങ്ക്ഡ് ഫെൻസിങ്ങ് സ്ഥാപിച്ചതല്ലാതെ മറ്റൊരു പ്രവർത്തികളും നടന്നിട്ടില്ല .ഇക്കാര്യത്തിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ അടിയന്തിര ശ്രദ്ധ പതിയണമെന്നാണ് ആവശ്യം ഉയരുന്നത്..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *