April 29, 2024

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം നടത്തി

0
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് വയനാട് ജില്ലയുടെ നേതൃത്വത്തിൽ 
അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണത്തിന്‍റെ ഭാഗമായി  വിത്തിന്‍റെ കാവലാളോടൊപ്പം ഒരു ദിനം എന്ന പരിപാടി വയനാട് ജില്ലയില്‍ എടവക പഞ്ചായത്തിലെ കമ്മനയില്‍ വച്ച് സംഘടിപ്പിച്ചു. ജൈവ കര്‍ഷകനും, കര്‍ഷക ശാസ്ത്രജ്ഞന്‍ എന്നറിയപ്പെടുന്ന വ്യക്തിയുമായ   ബാലകൃഷ്ണന്‍ കമ്മനയോടൊപ്പമായിരുന്നു വിദ്യാര്‍ഥികളുടെ  ഏകദിന ഒത്തുചേരല്‍ നടന്നത്. നിരവധി അവാര്‍ഡുകളും, പ്രശംസകളും നേടിയിട്ടുള്ള കര്‍ഷകനായ ഇദ്ദേഹം സ്വന്തമായി അശ്വതി, സുവര്‍ണ എന്നിങ്ങനെ രണ്ടുതരം കുരുമുളക് ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ ഒരിനം നെല്ലും, 916 എന്ന ഒരിനം  മഞ്ഞളും ഇദ്ദേഹം സ്വന്തമായി വികസിപ്പിച്ചെടുത്തിട്ടുണ്ട.് മാനന്തവാടി ഗവണ്‍മെന്‍റ് യുപി സ്കൂള്‍ സ്കൂള്‍ ജൈവവൈവിധ്യ ക്ലബിലെ  അംഗങ്ങളായ 5 മുതല്‍ 7 വരെ ക്ലാസ്സിലെ 24 കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. രാവിലെ 10. 30 ന് പരിപാടികള്‍ ആരംഭിച്ചു. ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോഡിനേറ്റര്‍ ആമുഖം പറഞ്ഞ പരിപാടിയില്‍ എടവക പഞ്ചായത്ത്  പ്രസിഡണ്ട്  ഉഷ വിജയന്‍ കുട്ടികളോട് സംവദിച്ചു. അധ്യാപകരായ കെ എസ് സിനിമോള്‍, എസ് ആര്‍ സരിത, എ അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. പ്രൊജക്റ്റ് ഫെലോ  അന്‍വര്‍ സി.എസ് നന്ദി പറഞ്ഞു.
തുടര്‍ന്ന് തന്‍െറ കൃഷിയിടത്തിലെ വിവിധ തരം വിളകളും, ചെടികളും, മരങ്ങളും,  ഔഷധ സസ്യങ്ങളും അവയുടെ ഉപയോഗങ്ങളും അദ്ദേഹം കുട്ടികളെ പരിചയപ്പെടുത്തി. സസ്യങ്ങളില്‍ കൃത്രിമ പരാഗണം നടത്തേണ്ടത് എങ്ങനെയാണെന്ന് അദ്ദേഹം അവര്‍ക്ക് പറഞ്ഞു കൊടുത്തു. ഒരു ചെടിയില്‍ വിവിധ നിറത്തിലുള്ള ചെമ്പരത്തിപ്പൂക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നത് എങ്ങനെയാണെന്ന അറിവ് കുട്ടികളില്‍ വലിയ കൗതുകമുണര്‍ത്തുകയുണ്ടായി. തന്‍െറ വയലില്‍ കൃഷി ചെയ്ത നാടന്‍ നെല്ലു കൊണ്ടുള്ള ചോറും ചക്കപപ്പടവും നാടന്‍ വിഭവങ്ങളുമൊക്കെയായി ഉച്ചയൂണ് കുട്ടികള്‍ക്ക് കൗതുകമായി.
ഉച്ചഭക്ഷണത്തിനുശേഷം പുതുതലമുറയില്‍പെട്ട കുട്ടികള്‍ കര്‍ഷക ശ്രേഷ്ഠനെ പൊന്നാട അണിയിച്ച് ആദരിച്ചു. മൂന്നു മണിയോടെ പരിപാടികള്‍ സമാപിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *