April 29, 2024

ജില്ലാതല ക്വിസ് മത്സരം; വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

0

ലോക ഭക്ഷ്യ സുരക്ഷാ ദിനത്തനോടനുബന്ധിച്ച് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കും. മെയ് 29ന് കല്‍പ്പറ്റ വുഡ് ലാന്‍ഡ്‌സ് ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് മത്സരം. പ്ലസ് വണ്‍, പ്ലസ്ടു, ഡിഗ്രി, പിജി വിദ്യാര്‍ത്ഥികളായ 23 വയസ്സ് കഴിയാത്തവര്‍ക്ക് രണ്ടു പേരടങ്ങുന്ന ടീമായി പങ്കെടുക്കാം. മത്സരാര്‍ത്ഥികള്‍ foodsafteydaywyd@gmail.com എന്ന വിലാസത്തില്‍ നിര്‍ദ്ദിഷ്ട അപേക്ഷ മെയ് 27ന് വൈകിട്ട് അഞ്ചിന് മുമ്പായി സമര്‍പ്പിക്കണം. 
ജില്ലാതല വിജയികള്‍ക്ക് സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ആരോഗ്യം, ഭക്ഷ്യ സുരക്ഷാ എന്നീ വിഷയങ്ങളാണ് ക്വിസ് മത്സരത്തില്‍ ഉള്‍പ്പെടുത്തുക. ജില്ലാതലത്തില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് 5,000, 2,000, 1,500 രൂപ എന്നിങ്ങനെ യഥാക്രമം സമ്മാനമായി ലഭിക്കും. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും വയനാട് ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും, നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണര്‍ (വയനാട്) – 8943346192, ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ (കല്‍പ്പറ്റ) – 9072639570, ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ (സുല്‍ത്താന്‍ ബത്തേരി) – 8943346570, അസി. കമ്മീഷണറുടെ കാര്യാലയം – 04935 246970
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *