April 28, 2024

സമരങ്ങൾ ഫലം കണ്ടു; കണിയാരം–പിലാക്കാവ് റോഡിലെ കുഴികൾ അടച്ചു

0
മാനന്തവാടി ∙ ഏറെ വിവാദങ്ങൾക്കും ഒട്ടേറെ സമരങ്ങൾക്കും ശേഷം
കണിയാരം–പിലാക്കാവ് റോഡിലെ വലിയ കുഴികൾ അടച്ചു. നഗരസഭാ കൗൺസിലർമാരുടെ
നേതൃത്വത്തിൽപൊതു പ്രവർത്തകരും ഡ്രൈവർമാരും ചേർന്നാണ് ക്വാറി
വേസ്റ്റിട്ട് കുഴികൾ അടച്ചത്. റോഡ് ഗതാഗതത്തിന് യോഗ്യമാക്കണം എന്ന്
ആവശ്യപ്പെട്ട് നഗരസഭാ കൗൺസിലർമാരായ വി.യു. ജോയി, മുജീബ് കോടിയോടൻ എന്നിവർ
നഗരസഭാ ഒാഫിസിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. അന്ന് നടത്തിയ
ചർച്ചയിൽ 31നകം റോഡ് നന്നാക്കുമെന്ന ഉറപ്പിനെ തുടർന്നാണ് താൽക്കാലികമായി
കുഴികൾ അടച്ചത്. പ്രളയത്തിൽ പൂർണമായി തകർന്ന റോഡ് എത്രയും വേഗം ടാറിങ്
നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *