May 17, 2024

മാധ്യമ പ്രവർത്തകനാകണമെന്നായിരുന്നു ആഗ്രഹമെന്ന് സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ്.

0
Img 20190807 Wa0051.jpg
മാനന്തവാടി:  നീതിക്ക് വേണ്ടി നിലകൊള്ളുന്നവരാണ്  മാധ്യമ പ്രവർത്തകരെന്നും താനും ചെറുപ്പത്തിൽ മാധ്യമ പ്രവർത്തകനാകാൻ ആഗ്രഹിച്ചിരുന്നുവെന്നും  സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ മാധ്യമ പ്രവർത്തകർക്കായി  മാനന്തവാടിയിൽ സംഘടിപ്പിച്ച വാർത്താ ലാപ് എന്ന മാധ്യമ ശില്പശാല  ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രം മാറ്റിയെഴുതിയവരാണ് ലോകത്തിലെ മാധ്യമ പ്രവർത്തകരെന്നും 

ഏറ്റവും പ്രതിസന്ധി നേരിടുന്ന വിഭാഗങ്ങളിലൊന്നാണ്  ഇവരെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന മാധ്യമ പ്രവർത്തകൻ സി.കെ.നളിനാക്ഷനെ ചടങ്ങിൽ ആദരിച്ചു.   മാനന്തവാടി പ്രസ് ക്ലബ്ബിന്റെ ഉപഹാരം ലത്തീഫ് പടയൻ സി.കെ. നളിനാക്ഷന് സമ്മാനിച്ചു. കണ്ണൂരിലേക്ക് സ്ഥലം മാറിയ  മാതൃഭൂമി റിപ്പോർട്ടർ  വി.ഒ. വിജയകുമാറിന് യാത്രയയപ്പും നൽകി. പരിപാടിയിൽ മാനന്തവാടി പ്രസ് ക്ലബ്ബ് പ്രസിഡണ്ട്   സുരേഷ് തലപ്പുഴ അധ്യക്ഷത വഹിച്ചു. പ്രസ് ഇൻഫർമേഷൻ ബ്യുറോ കൊച്ചി അസിസ്റ്റൻറ് ഡയറക്ടർ ഐസക് ഈപ്പൻ സ്വാഗതവും മീഡിയ കമ്യൂണിക്കേഷൻ ഓഫീസർ കെ.വൈ. ഷാമില  നന്ദിയും പറഞ്ഞു. 
       പി.ഐ.ബി. പത്ര റിലീസുകളുടെയും ഫീച്ചറുകളുടെയും വിതരണം കേന്ദ്ര ഗവൺമെൻറ് പദ്ധതികളുടെയും  നയങ്ങളുടെയും റിപ്പോർട്ടിംഗ് എന്ന വിഷയത്തിൽ പ്രസ് ഇൻഫർമേഷൻ ബ്യുറോ കൊച്ചി അസിസ്റ്റൻറ് ഡയറക്ടർ ഐസക് ഈപ്പൻ, റിപ്പോർട്ടിംഗിലെ നൂതന പ്രവണതകൾ  എന്ന വിഷയത്തിൽ മാതൃഭൂമി കണ്ണൂർ ചീഫ് റിപ്പോർട്ടർ കെ. ബാലകൃഷ്ണൻ, ഡിജിറ്റൽ ഇന്ത്യ – വെല്ലുവിളികൾ ,പ്രതീക്ഷകൾ എന്ന വിഷയത്തിൽ മലയാള മനോരമ കണ്ണൂർ സീനിയർ റിപ്പോർട്ടർ  എൻ.പി.സി. രഞ്ജിത്ത്  , ഹെൽത്ത് റിപ്പോർട്ടിംഗ് ആരോഗ്യ രക്ഷയിൽ പത്രപ്രവർത്തകരുടെ പങ്ക്  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ സംസ്ഥാന ട്രഷറർ ഡോ: സജീവ് കുമാർ എന്നിവർ വിഷയാവതരണം നടത്തും. തുടർന്ന് മാധ്യമ പ്രവർത്തകരുടെ പ്രതികരണങ്ങളും  സംവാദവും  മാധ്യമ ശില്പശാലയുടെ ഭാഗമായി ഉണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *