May 3, 2024

പ്രളയബാധിതർക്ക് കൈതാങ്ങായി കോട്ടക്കുന്ന് റസിഡൻഷ്യൽ അസോസിയേഷൻ

0
Img 20190902 Wa0357.jpg
പനമരം .പ്രളയബാധിതർക്ക് കൈതാങ്ങായി കോട്ടക്കുന്ന് റസിഡൻഷ്യൽ അസോസിയേഷന്റെ സ്നേഹവിരുന്ന് മാനന്തവാടി സബ് കലക്ടർ  ഉമേഷ് ഐ എ എസ് ഉദ്ഘാടനം ചെയ്തു. നൂറ്റാണ്ടിലെ പ്രളയം എന്ന വാചകം നമുക്കിനി പറയാൻ കഴിയില്ലന്ന് സബ് കലക്ടർ പറഞു.. കാരണം ഈ വർഷവും നാമൊരു പ്രളയത്തേ നേരിട്ടവരാണ്. സമൂഹത്തിലെ മുഴുവൻ സന്നദ്ധ സംഘടനകളുടെയും വളണ്ടിയർ സേവനം നാം കണ്ടതാണ്.
നാം ഒരോരുത്തരും  ഇത്തരം സന്ദർഭങ്ങളിൽ സേവന സന്നദ്ധരായ വളണ്ടിർമാരായി ജനപ്രതിനിധികളും ഡോക്ടർമാരും  ഐ എ എസ്സുകാരും എല്ലാവരും മുൻപന്തിയിലുണ്ടാവണമെന്ന് ഈ പ്രളയം നമ്മെ ഓർമ്മപ്പെടുത്തിയതാണെന്ന് ഉദ്ഘാടന സന്ദേശത്തിൽ സബ് കലക്ടർ പറഞ്ഞു.
സന്നദ്ധ സേവനം നടത്തിയ  പനമരത്തേ മാധ്യമ പ്രവർത്തകർക്ക് വേണ്ടി പനമരം പ്രസ്സ് ഫോറം ഭാരവാഹികളായ  ഷാജി ,എൻ റഷീദ് ,ബിജു നാട്ടു നിലം, കെ വി സാദിഖ്, മഹറൂഫ് പനമരം, പ്രദീപ്  എന്നിവർ സബ് കലക്ടറിൽ നിന്നും മൊമെന്റാ ഏറ്റുവാങ്ങി.. പനമരം സി എച്ച് റെസ്ക്യൂ ടീം .നന്മ കൂട്ടായ്മ ,ഇൻസൈറ്റ് ക്ലബ്, സ്നേഹാലയം  പനമരം പി എം സി ടി ആംബുലൻസ്   കെ എസ് ഇ ബി  വില്ലേജ് ഓഫീസ് ഗ്രാമബ്ലോക്ക് പഞ്ചായത്ത് പോലീസ് തുടങ്ങി 26 പേർക്ക്  സ്നേഹ വിരുന്നിൽ വെച്ച് മൊമെന്റാ വിതരണം ചെയ്തു.
ചടങ്ങിൽ  കോട്ടക്കുന്ന്  റസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡന്റ്  ബെന്നി ചെറിയാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  ദിലീപ് കുമാർ വൈസ് പ്രസിഡണ്ട്  കുഞ്ഞായിഷ,  പി കെ അസമത്ത് ,എം എ ചാക്കോ, ജൂൽന ഉസ്മാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു എം കെ ഷൈജൽ നന്ദിയും പറഞ്ഞു.
കോട്ടക്കുന്ന് ഏദൻ തോട്ടത്തിൽ നടന്ന ചടങ്ങിൽ നിസാർ വയനാടിന്റെയും കൃഷ്ണകുമാർ പനമരത്തിന്റെയും ഗാന വിരുന്നും നടന്നു.
മഹറൂഫ് പനമരം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *