May 17, 2024

ട്രാഫിക് വാരാഘോഷം: പോലീസ് ഇന്റർസെപ്റ്റർ ബോധവൽക്കരണം സംഘടിപ്പിച്ചു

0
Img 20200121 Wa0122.jpg
കൽപ്പറ്റ:
റോഡ് സുരക്ഷാ വാരാഘോഷം – 2020 ന്റെ ഭാഗമായി ജില്ലയിൽ പോലീസ്
ഇന്റർസെപ്റ്റർ ട്രാഫിക് ബോധവൽക്കരണം സംഘടിപ്പിച്ചു. വാഹന പരിശോധനക്കിടെ
ഗതാഗത നിയമങ്ങൾ പാലിച്ച് വാഹനമോടിച്ച് വന്നതായ ഡ്രൈവർമാർക്ക് കൽപ്പറ്റ ടെമ്പസ്റ്റ് ഓട്ടോമോട്ടീവ് 
 സ്പോൺസർ ചെയ്തതായ സമ്മാനം ഇന്റർസെപ്റ്റർ
വയനാട് യൂണിറ്റ് സബ് ഇൻസ്പെക്ടർ  എം.വി.സാബുവിന്റെ നേതൃത്വത്തിൽ  കൽപ്പറ്റ ടെമ്പസ്റ്റ് ഓട്ടോമോട്ടീവ്
 ചെയർമാൻ    അബ്ദുൾസലാം വിതരണം ചെയ്തു.
ഇന്റർസെപ്റ്റർ യൂണിറ്റിന്റെ കാര്യക്ഷമമായ പ്രവർത്തനം മൂലം മുൻകാലങ്ങളെ
അപേക്ഷിച്ച് ജില്ലയിലെ അപകടങ്ങളും, . വാഹന അപകടമരണ നിരക്കുകളും
ക്രമാതീതമായി കുറവ് വരുത്തുവാൻ സാധിച്ചിട്ടുണ്ട്. ജില്ലയിലെ പ്രധാന അപകട
മേഖലയായ താഴെ മുട്ടിൽ, വാര്യാട്, കൃഷ്ണഗിരി, മുത്തങ്ങ എന്നിവിടങ്ങളിലാണ്
ഇന്റർസെപ്റ്റർ വേഗ പരിശോധന കൂടുതൽ നടത്തിവരുന്നത്. 2019 വർഷത്തെ
ഇന്റർസെപ്റ്റർ യൂണിറ്റിന്റെ വാഹന പരിശോധനയിൽ 3202 അമിത വേഗത
കേസുകളിൽ നിന്നായി 1484800 /- രൂപ പിഴ ഈടാക്കുകയും നോട്ടീസ് നൽകി അയച്ച്
269 കേസുകളിൽ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 2,30,850/- രൂപയും
പിഴയായി അടച്ചിട്ടുള്ളതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *