May 7, 2024

ഇന്ത്യ എന്ന റിപ്പബ്ലിക്ക്: ആവേശതിരയിളക്കി കലാജാഥ വയനാട്ടിൽ

0
03.jpg
കല്‍പ്പറ്റ:  നൂറ് പ്രസംഗങ്ങളെക്കാള്‍ ജനഹൃദയങ്ങളില്‍ ഇടം നേടാന്‍ ഒരു ചെറു കലാസൃഷ്ടിക്ക് കഴിയുമെന്ന് ഉദ്ഘോഷിച്ചുകൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി സംഘടിപ്പിച്ച കലാജാഥ ജില്ലയില്‍ ആവേശകരമായ സ്വീകരികരണങ്ങള്‍ ഏറ്റുവാങ്ങി. അവധി ദിവസമായിരുന്നിട്ടും രാവിലെ മുതല്‍ തന്നെ സ്വീകരണ കേന്ദ്രങ്ങള്‍ ജനനിബിഡമായിരുന്നു. പൊരി വെയിലത്തും ഇമ വെട്ടാതെ പരിപാടികള്‍ ഓരോന്നും വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുമ്പോള്‍ തിരഞ്ഞെടുത്ത വിഷയത്തിന്‍റെ ആനുകാലികതയും ആകുലതയും വ്യക്തമാവുകയാണ്. 
ഇന്ത്യ എന്ന റിപ്പബ്ലിക്ക് നേരിടുന്ന പ്രതിസന്ധി വരച്ചു കാട്ടുന്നതായിരുന്നപ്രമേയങ്ങള്‍  ആരാണ് ഗാന്ധി എന്ന നൃത്ത ശില്‍പം ഇന്ത്യന്‍ സ്വാതന്തൃ സമര ചരിത്രത്തിലെ മഹാത്മജിയുടെ പങ്ക് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നതാണ്. എന്‍.എസ് മാധവന്‍റെ ബോംബെ എന്ന കഥയുടെ രംഗാവിഷ്ക്കാരം പൗരത്വ ബില്ലിന്‍റെ ആകുലതകള്‍ വരച്ചുകാട്ടുന്നു. മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന വയലാറിന്‍റെ പ്രശസ്തമായ വരികല്‍ ആലാപനം ചെയ്യുന്നതോടൊപ്പം തന്നെ ഭരണഘടന ശില്‍പിയായ ബി.ആര്‍.അംബേദ്ക്കറിന്‍റെ രേഖാ ചിത്രം വരച്ചുകൊണ്ട് കാര്‍ത്തികേയന്‍ എങ്ങണിയൂര്‍ ആരംഭിക്കുന്ന കലാജാഥ പൂങ്കുയിലേٹ പൂങ്കുയിലേ എത്തിരനാളായി നാള്‍ കാത്തിരുന്നേ.. എന്ന ഗാനത്തോടെയാണ് സമാപിക്കുന്നത്. മഹാഭാരത കഥയില്‍ കണ്ണീരോടെ ഓര്‍ക്കാന്‍ കഴിയുന്ന ഗാന്ധാരി വിലാപം സുഗതകുമാരിയുടെ വരികളിലൂടെ സംഗീത ശില്‍പമായി അവതരിപ്പിക്കപ്പെടുമ്പോള്‍ ഭാവി ഭാരതത്തില്‍ നാം കേള്‍ക്കേണ്ടി വരുന്ന മാതൃ വിലാപങ്ങള്‍ സഹോദരിമാരുടെ കണ്ണുനീരുകള്‍ ആരുടെ സൃഷ്ടിക്കുന്ന ആയിരിക്കും എന്ന ചോദ്യ വിലാപംകൂടി ഉയര്‍ത്തി കൊണ്ടുവരുന്നതാണ്. കല്‍പ്പറ്റയില്‍ കലാജാഥ അവസാനിക്കുമ്പോള്‍ ആര്‍ത്തിരമ്പുന്ന ജനക്കൂട്ടത്തിനിടയില്‍ ശ്രദ്ധേയമായത് വയനാടിന്‍റെ കാടിന്‍റെ മക്കളുടെ പ്രായഭേദമില്ലാത്ത ചുവടുവെപ്പുകളായിരുന്നു. രാവേറെ കഴിഞ്ഞ് സുല്‍ത്താന്‍ ബത്തേരിയില്‍ കലാജാഥ സമാപിക്കുമ്പോള്‍ നഗരസഭ ഭാരവാഹികളും നൃത്തച്ചുവടുകളഉമായി ജാഥാങ്ങളോടൊപ്പം ഒന്നായി തീരുകയായിരുന്നു. 
മാനന്തവാടിയില്‍ സ്വീകരണ യോഗം നഗരസഭാ ചെയര്‍മാര്‍ വി.ആര്‍.പ്രവീജ് ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ അസി.ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു.  സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.ബിജു, പഞ്ചായത്തംഗങ്ങളായ ശാരദാ സജീവന്‍, ഇന്ദിര, ശ്രീജ, ഹരിദാസന്‍, ചന്ദ്രശേഖരന്‍, അസി. കോ-ഓര്‍ഡിനേറ്റര്‍ ടി.വി.ശ്രീജന്‍, പ്രേരക് ഷാജുമോന്‍ എന്നിവര്‍ സംസാരിച്ചു.അഡ്വ. ജോസഫ് ടി.ജെ ഭരണ ഘടനയുടെ ആമുഖം വായിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു സ്വാഗതവും നോഡല്‍ പ്രേരക് എ.മുരളീധരന്‍ നന്ദിയും പറഞ്ഞു.
കല്‍പ്പറ്റ സ്വീകരണ കേന്ദ്രത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ അജി ബഷീര്‍, ചന്ദ്രന്‍ കെനാത്തി, കെ.മൊയ്തുട്ടി എന്നിവര്‍ സംസാരിച്ചു. എഴുത്തുകാരന്‍ ജയചന്ദ്രന്‍ മുഖ്യാതിഥിയായി. സംസ്ഥാന സാക്ഷരതാ മിഷന്‍ അസി.ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. കൗണ്‍സിലര്‍ വിനോദ്കുമാര്‍ പ്രേരക്മാരായ വാസന്തി.പി.വി., അനിത, പുഷ്പലത, മഞ്ജുഷ എ.പി, വിജയകുമാരി, ഗിരിജ എന്നിവര്‍ സംസാരിച്ചു. അസി. കോ-ഓര്‍ഡിനേറ്റര്‍ ടി.വി.ശ്രീജന്‍ സ്വാഗതവും മുനിസിപ്പല്‍ കൗണ്‍സിലര്‍ വി.ഹാരിസ് നന്ദിയും പറഞ്ഞു. 
സുല്‍ത്താന്‍ ബത്തേരിയില്‍ നഗരസഭ ചെയര്‍മാന്‍ ടി.എല്‍.സാബു ഉദ്ഘാടനം ചെയ്തു. ടവെസ് ചെയര്‍പേഴ്സണ്‍ ജിഷ ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ അസി.ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി ചെയര്‍മാരായ സി.കെ.സഹദേവന്‍, വി.കെ.ബാബു കൗണ്‍സിലര്‍ റഷീദ് എന്നിവര്‍ സംസാരിച്ചു. മുഖ്യാതിഥിയായ യുവ കവി ഹാരിസ് കവിത ചൊല്ലി. അരവിന്ദന്‍ മാസ്റ്റര്‍, സദാശിവന്‍ മാസ്റ്റര്‍, ജോണ്‍ മാസ്റ്റര്‍ ശശിധരന്‍ മാസ്റ്റര്‍, നോഡല്‍ പ്രേരക്മാരായ വത്സല കെ.വി, ഷിന്‍സി.പി.ജി, ബേബി ജോസഫ്, ശ്യാമള.കെ, ബബിത മോള്‍, ഷീന.കെ.പി, ഷിജി.യു.വി, ഷിജി.വി.വി, അംബുജം.ടി.വി, ഉഷ.കെ എന്നിവര്‍ സംസാരിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍.ബാബു സ്വാഗതവും അസി. കോ-ഓര്‍ഡിനേറ്റര്‍ ടി.വി.ശ്രീജന്‍ നന്ദിയും പറഞ്ഞു. 
മുത്തുക്കുടയും ചെണ്ടവാദ്യങ്ങളും, തുടികൊട്ട് നൃത്തവും വട്ടക്കളിയുമായി ജില്ലയില്‍ നല്‍കിയ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥയോടൊപ്പം ജില്ലാ ഓഫീസ് ജീവനക്കാരായ എ.എസ്.ഗീത, പി.വി.ജാഫര്‍, എം.കെ.വസന്ത എന്നിവര്‍ അനുഗമിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *