May 4, 2024

വ്യത്യസ്ഥമായ കാഴ്ചപ്പാടും പ്രവർത്തന മേഖലയുമായി ബാക്ക് റ്റു ഗ്രീൻ ടീം കേരളക്ക് വയനാട്ടിൽ തുടക്കമായി

0
Img 20200228 Wa0181.jpg
വീണ്ടെടുക്കാം നമുക്കീ പച്ചപ്പിനെ…
സുരക്ഷയൊരുക്കാം നമ്മുടെ ഭൂമിക്കായ്…
കൽപ്പറ്റ: നഷ്ടപ്പെടുന്ന പച്ചപ്പും, നീർച്ചാലുകളും നീരുറവകളും,ജീവജാലങ്ങളും വരും തലമുറക്കായ് നീക്കി വെക്കാം എന്ന പ്രമേയവുമായാണ് ബാക്ക് റ്റു ഗ്രീൻ കേരള പ്രവർത്തന സജ്ജമാവുന്നത്. 
ബാക്ക് റ്റു ഗ്രീൻ എന്ന വാട്‌സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം വയനാട് ജില്ലാ ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് സോഷ്യൽ ഫോറെന്ററി ഓഫീസർ  എം.ടി. ഹരിലാൽ നിർവ്വഹിച്ചു.സംഘടനാ ലോഗോ പ്രകാശനവും ഇതോടനുബന്ധിച്ച്  കാട്ടുതീ നിർമാർജ്ജന ബോധവത്കരണ പ്രോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. 
തുടർന്ന് പൾസ് എമർജൻസി ടീം കേരള സ്‌റ്റേറ്റ് സെക്രട്ടറി സലീമിൻ്റെ നേതൃത്വത്തിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രസിഡൻ്റ് ബിജു. ഐ.സി.എസ്.അക്കാദമി.
വൈസ് പ്രസിഡന്റ് പ്രസാദ് അമ്പലവയൽ
സെക്രട്ടറി നജ്മുദ്ധീൻ കൂളിവയൽ
ജോയിൻ സെക്രട്ടറി ജാസ്മിൻ നന്മണ്ട
ട്രഷറർ. ഷേർളി തിരുനെല്ലി എന്നിവരെ യഥാക്രമം തിരഞ്ഞെടുത്തു. ഷെരീഫ് മീനങ്ങാടി,
പ്രഭജ പ്രഭാകരൻ കൽപ്പറ്റ, , ശ്രീജിത്ത് കേണിച്ചിറ, അഷ്റഫ് ചുള്ളിയോട്, അബൂബക്കർ മീനങ്ങാടി, ബാലൻ മീനങ്ങാടി തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *