May 4, 2024

സെന്‍സസ്: പരിശീലനം തുടങ്ങി

0
Prw 522 Cences Pariselana Class.jpg

ജില്ലയിലെ സെന്‍സസ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടു ദിവസത്തെ പരിശീലനം ജില്ലാ ആസൂത്രണ ഭവനില്‍ തുടങ്ങി. ജില്ലാ കളക്ടര്‍     ഡോ. അദീല അബ്ദുള്ള പരിശീലനം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ട സെന്‍സസ് മേയ് ഒന്നു മുതല്‍ 30 വരെയാണ് നടക്കുന്നത്. ജില്ലയിലെ സെന്‍സസ് ചുമതല വഹിക്കുന്ന തഹസില്‍ദാര്‍മാര്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍, സെക്ഷന്‍ ക്ലര്‍ക്കുമാര്‍ തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു. സെന്‍സസ് നടപടി ക്രമങ്ങള്‍, നിയമ വശങ്ങള്‍, മൊബൈല്‍ ആപ്പിന്റെ ഉപയോഗ രീതി, സെന്‍സസ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍, സെന്‍സസിനു ഉപയോഗിക്കുന്നതിനുള്ള  സോഫ്റ്റ് വെയറുകള്‍ എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. 
ചടങ്ങില്‍ എ.ഡി.എം തങ്കച്ചന്‍ ആന്റണി, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വസ്റ്റിക്കേറ്റര്‍ ഹേമന്ത് കുമാര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വസ്റ്റിഗേറ്റര്‍ മീര മോഹന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ സാജു സി.റ്റി എന്നിവര്‍ ക്ലാസ്സ് എടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *