May 1, 2024

കോവിഡ് ഫൈറ്റേഴ്സിന്റെ പ്രതിഫലം വർദ്ധിപ്പിക്കണം. :ഗാന്ധി ദർശൻ വേദി

0

കോവിഡ് – 19  ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി കേരളത്തിലെ ആരോഗ്യ പ്രവർത്തകരും  പോലീസുകാരും നിരവധി ഉദ്യോഗസ്ഥരും പെടാപ്പാട്  പെടുകയാണ്. അവർക് ഉചിതമായ റിസ്ക് അലവൻസും ആനുകൂല്യവും നൽകണമെന്ന് കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ കമ്മറ്റി സർക്കാരിനോടാവശ്യപ്പെട്ടു.

ലാബുകളിലും ആശുപത്രികളിലും 8 മണിക്കൂർ ഡ്യൂട്ടിക്ക് പകരം 12 മണിക്കൂറും അതിലധികവും പലരും ജീവൻ പണയം വെച്ച് ജോലിചെയ്യുന്നുണ്ട്. കോവിഡിനെതിരെ നേരിട്ട് യുദ്ധം ചെയ്തു തോൽപ്പിക്കുന്ന  അവരുടെ റിസ്കിന്റെ തോത് അനുസരിച്ച് അവരുടെ പ്രതിഫലത്തിൽ  ഗണ്യമായ വർദ്ധനവ് നൽകണം. 

പോരാട്ട മുഖത്ത്  മുൻനിരയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും അവരുടെ ശമ്പളത്തിന് തുല്യമായ തുക റിസ്ക് അലവൻസായി നൽകുന്നത് ഒരിക്കലും അധികമാകില്ല. അങ്ങനെ ചെയ്യുന്നത് സർക്കാരിന്റെയും സമൂഹത്തിന്റെയും ബാധ്യതയാണ്. ഡ്യൂട്ടിയിലുള്ള പോലീസുകാർക്കും ഉദ്യോഗസ്ഥർക്കും അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കും റിസ്ക് അലവൻസ് റിസ്കിന് ആനുപാതികമായി  നൽകാവുന്നതാണ്.  ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ പോലുമില്ലാതെ യുദ്ധമുഖത്തുള്ള ആശാ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ, ആംബുലൻസ് ഡ്രൈവർമാർ തുടങ്ങിയവർക്ക് ജോലി ചെയ്യുന്ന ദിവസങ്ങളിൽ പ്രതിദിനം ആയിരം രൂപയെങ്കിലും റിസ്ക് അലവൻസ് ശമ്പളത്തിന് പുറമെ നൽകണം.

വൈറസുമായി അടുത്തിതിടപഴകുന്നവരുടെ കുട്ടികളെ സർക്കാർ ചിലവിൽ സുരക്ഷിതമായി സംരക്ഷിക്കണം. മറ്റു കുടുംബാംഗങ്ങൾക്ക് രോഗം പകരാതിരിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് ജോലി സ്ഥലത്തിനടുത്ത് മികച്ച താമസ സൗകര്യമൊരുക്കണം. ജോലി ചെയ്ത് കഷ്ടപ്പെട്ട് വീട്ടിലെത്തിയാൽ വീട്ടുജോലി ചെയ്യേണ്ടുന്ന അവസ്ഥ ഒഴിവാക്കണം. ആവശ്യമെങ്കിൽ ഭക്ഷണം വിതരണം ചെയ്യാനും വസ്ത്രം കഴുകാനും സംവിധാനമൊരുക്കണം.

സാലറി ചലഞ്ച് പോലുള്ള  രീതിയിൽ സമാഹരിക്കുന്ന ഫണ്ട് തീർച്ചയായും ഈ കാര്യങ്ങൾക്ക് ഉപയോഗിക്കണം. അനർഹർക്ക് ആനുകൂല്യങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ നൽകുന്നത് ഒഴിവാക്കി ഇതിന് ഫണ്ട് കണ്ടെത്താം… പണത്തിന് ബുദ്ധിമുട്ടുണ്ടെങ്കിൽ ഇക്കാര്യത്തിനായി ഒരു നിധി രൂപീകരിക്കാം… സൻമനസ്സുള്ളവർ കൈ അയച്ച് സഹായിക്കുമെന്ന് ഉറപ്പാണ്.

ഓൺ ലൈൻ യോഗത്തിൽ ചെയർമാൻ ഇ.വി.ഏബ്രഹാം അധ്യക്ഷത വഹിച്ചു. എൽദോ കെ ഫിലിപ്പ്, വിനി നായർ, കുര്യാക്കോസ് ആൻറണി, ആയിഷ പള്ളിയാൽ, ഗിരിജ സതീഷ്, അഡ്വ. ജോഷി സിറിയക്,  ജോയിച്ചൻ വർഗീസ്, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, പി.വി ആന്റണി, അഡ്വ. ഗ്ലോറി ജോർജ്, പി.ഇ.ഷംസുദ്ദീൻ, വിപിന ചന്ദ്രൻ, എ. അബ്ബാസ് തുടങ്ങിയവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *