May 14, 2024

തിരുനെല്ലി പഞ്ചായത്തിൽ വേവ്സ് മാസ്ക്കുകൾ നൽകി

0
Mty Thirunelli 17.jpg
മാനന്തവാടി ∙  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വേവ്സ് അംഗങ്ങൾ
തിരുനെല്ലി പഞ്ചായത്തിൽ  വേവ്സ് മാസ്ക്കുകൾ നൽകി.  തിരുനെല്ലി
പഞ്ചായത്ത്, കുടുംബശ്രീ, ആർടിഒ ചെക് പോസ്റ്റ്, വിവിധ ബാങ്കുകൾ, ബേഗൂർ
പ്രാഥമിക  ആരോഗ്യ കേന്ദ്രം, തൃശ്ശിലേരി വില്ലേജ് ഒാഫിസ്, കാട്ടിക്കുളം
പൊലീസ് ഒൗട്ട് പോസ്റ്റ്, വ്യാപാര സ്ഥാപനങ്ങളിൽ എത്തിയ പൊതുജനങ്ങൾ
എന്നിവയ്ക്ക് മാസ്കുകൾ സൗജന്യമാി നൽകി. വേവ്സ് അംഗങ്ങൾ തന്നെ നിർമിച്ച
ഗുണനിലവാരം ഉള്ള മാസ്കുകളാണ് നൽ‍കിയത്.
   പഞ്ചായത്ത് പ്രസിഡന്റ് ജി. മായാദേവി  വേവ്സ് ചെയർമാൻ കെ.എം. ഷിനോജിൽ
നിന്ന് ഏറ്റുവാങ്ങി.പഞ്ചായത്ത്   സ്ഥിരം സമിതി അധ്യക്ഷൻ കെ. അനന്ദൻ
നമ്പ്യാർ, സിഡിഎസ് ചെയർപഴ്സൺ റുഖിയ കാട്ടിക്കുളം, വേവ്സ്  പിആർഒ ജസ്റ്റിൻ
ചെഞ്ചട്ടയിൽ, ടി. സന്തോഷ്കുമാർ, രേജേഷ് വയലേല, മുജീബ് കാട്ടിക്കുളം,
ചിത്ര അമ്മാനി, നൈജു ജോസഫ്, നിഷാദ് തൃശ്ശിലേരി എന്നിവർ നേതൃത്വം നൽകി.
    ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികളെയും ആശ്രിതരേയും സഹായിക്കാനും
സന്നദ്ധ പ്രവർത്തകർക്ക് പരസ്പരം വിവരങ്ങൾ കൈമാറാനും ആയി രൂപീകരിച്ച
സന്നദ്ധ സംഘടനയാണ്  വേവ്സ് ( വയനാട്അസോസിയേൻ ഒാഫ് വളണ്ടിയറിങ് ആൻഡ്
എമർജൻസി സർവീസ്).  വിവിധ പഞ്ചായത്തുകളിലും നഗരസഭയിലുമായി സാനിറ്റൈസർ
നിർമാണം, മരുന്ന് വിതരണം, ഭക്ഷണ കിറ്റ് വിതരണം, രക്തദാനം, അടിയന്തിര
പരിചരണം, അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ  ലഭ്യമാക്കൽ, മാസ്ക് വിതരണം
തുടങ്ങിയ പ്രവർത്തനങ്ങളും വേവ്സിന്റെ നേതൃത്വത്തിൽ  നടന്ന് വരുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *