May 14, 2024

ബി.പി.എൽ കാർഡുടമകൾക്ക് കൂടുതൽ റേഷനരി ലഭ്യമാക്കണമെന്ന് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി

0
                          മാനന്തവാടി: കോവിഡ്- 19 എന്ന  മഹാമാരിയിൽ രാജ്യം ഉഴലുമ്പോൾ ലോക്ക് ഡൗണിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ റേഷൻകാർഡ് ഉടമകൾക്ക് കൂടുതൽ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കാൻ സർക്കാരുകൾ തയ്യാറാവണമെന്ന് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സാർക്കാരുകളോട് ആവശ്യപ്പെടുന്നു. ലോക്ക് ഡൗൺ ദിനങ്ങൾ അനുദിനം കൂടി വരുന്ന സാഹചര്യത്തിൽ കേരളീയ ഭക്ഷണമെന്ന നിലയിൽ അരി കൂടുതൽ റേഷൻ കടകളിലൂടെ വിതരണം നടത്തണം.  വയനാട് ജില്ലയിൽ 67548 പിങ്ക് കാർഡുടമകൾക്കാണ് ഒരു പരിഗണനയും ലഭിക്കാത്ത സാധരണക്കാർ, നിത്യ വരുമാനക്കാർ, ഡ്രൈവർമാർ വിവിധ നിത്യ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവരും കൂടുതൽ അടങ്ങിയ കാർഡായ പിങ്ക് കളർ റേഷൻ കാർഡിന് (ബി.പി.എൽ) നിലവിൽ  ആൾതോതിൽ 4 kg അരിയും 1Kg ഗോതമ്പുമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അംഗസംഖ്യ കൂടുതൽ ഉള്ള കാർഡിന് ഈ ലഭിക്കുന്ന അരി തികയില്ല. മാനന്തവാടിയിൽ 20555 ബി.പി.എൽ കാർഡുടമകൾ  പട്ടിണിയിലും, ദുരന്തത്തിലും അകപ്പെട്ടു കൊണ്ടിരിക്കുകയാണ്.  ഇവർക്ക് ആവശ്യമായ റേഷൻ അരി കൂടുതൽ ലഭ്യമാക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്ന് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എം.ജി.ബിജു സർക്കാരിനോട് ആവശ്യപ്പെട്ടു.        
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *