May 3, 2024

ഹരിതകര്‍മ്മ സേനയുടെ അഴിമതി: സമഗ്രമായ അന്വേഷണം നടത്തണം: യു ഡി എഫ്

0


കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയിലെ ഹരിതകര്‍മ്മ സേനയുടെ പണം പിരിവിലും അടവിലും ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് കണ്ടെത്തിയ സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് യു ഡി എഫ് കല്‍പ്പറ്റ മുന്‍സിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ജനുവരി മാസം അവസാനത്തോടെ ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് ഇറക്കിയിട്ടും കൗണ്‍സില്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ഹാജരാക്കുന്നില്ല. നഗരസഭയിലെ യു ഡി എഫ് അംഗങ്ങള്‍ റിപ്പോര്‍ട്ട് കൗണ്‍സിലില്‍ വെക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിന് തയ്യാറാകാതെ ഭരണപക്ഷം ഒളിച്ചോടുകയാണ് ചെയ്തത്. ഹരിതകര്‍മ്മസേന പിരിച്ചെടുക്കുന്ന തുക അതാത് ദിവസം തന്നെ സെക്രട്ടറി കളക്ഷന്‍ രജിസ്റ്ററില്‍ കൃത്യമായി എഴുതി ബാങ്ക് അക്കൗണ്ടില്‍ അടക്കേണ്ടതാണ്. എന്നാല്‍ ഇത് പാലിക്കുന്നില്ല. പിരിച്ചെടുത്ത തുകയല്ല കളക്ഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നത്. നഗരസഭാ സെക്രട്ടറിയുടെ അനുമതിയില്ലാതെ രസീതി അച്ചടിച്ച് വന്‍തോതിലുള്ള പണപിരിവാണ് നടത്തിയിട്ടുള്ളത്. നിലവില്‍ ഹരിതകര്‍മ്മസേന ഭരണസമിതിയുടെ പിടിച്ചുപറി സേനയായി മാറിയിരിക്കുകയാണ്. ഇതിന് മുമ്പും അഴിമതി കണ്ടുപിടിച്ചപ്പോള്‍ തുക തിരിച്ചടച്ച് തടിയൂരിയ സംഭവവും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഹരിതകര്‍മ്മസേനയിലെ അഴിമതിയെ കുറിച്ച് അന്വേഷണം നടത്തി കുറ്റകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ പി ഹമീദ് അധ്യക്ഷനായിരുന്നു. പി പി ആലി, ഗിരീഷ് കല്‍പ്പറ്റ, കേയംതൊടി മുജീബ് എന്നിവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *