May 14, 2024

കോവിഡ് സ്ഥിരീകരണം വൈകിച്ച മുഖ്യമന്ത്രി വയനാടന്‍ ജനതയോട് മാപ്പ് പറയണം: യൂത്ത് ലീഗ്

0
 
കല്‍പ്പറ്റ: മാനന്തവാടിയിലെ മൂന്ന് പേര്‍ക്ക് കോവിഡ് പോസിറ്റീവ് രാവിലെ തന്നെ അറിഞ്ഞിട്ടും വൈകുന്നേരത്തെ തന്‍റെ പത്ര സമ്മേളനം വരെ വൈകിച്ച് വയനാടന്‍ ജനതയുടെ ആരോഗ്യം വെച്ച് പന്താടിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാടന്‍ ജനതയോട് മാപ്പ് പറയണമെന്ന് യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പിന്‍റെ ജാഗ്രതക്കുറവാണ് മാനന്തവാടിയിലെ രോഗ വ്യാപനത്തിന് കാരണമെന്നും യൂത്ത് ലീഗ് ആരോപിച്ചു. കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്ന ജില്ലാ കലക്ടര്‍ ഈ ദിവസം ഒന്നിലധികം തവണ മാധ്യമങ്ങളെ കണ്ടിട്ടും മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച വിവരം മറച്ചു വെക്കുകയാണുണ്ടായത്. രോഗ വ്യാപനം തടയുന്നതിന് ഏറ്റവും ആവശ്യമായ കാര്യം പരിശോധനാ ഫലം വന്നു കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് സ്ഥിരീകരിക്കുക എന്നതാണ്. പ്രസ്തുത വിവരം വൈകിക്കുന്നതിലൂടെ ജനങ്ങളുടെ ആരോഗ്യം വെച്ച് പന്താടുകയാണ് മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പും ചെയ്യുന്നത്. ക്വാറന്‍റൈന്‍ രോഗി യഥേഷ്ടം നാട്ടിലിറങ്ങി നടന്നതും ആരോഗ്യ വകുപ്പിന്‍റെ പിടിപ്പുകേടാണ്‌.  അടിയന്തിര ചികിത്സാ കാര്യങ്ങള്‍ക്ക് രേഖകള്‍ സഹിതം അപേക്ഷിച്ചിട്ടും യാത്രാ പാസുകള്‍ യഥാസമയം നല്‍കാതെ ജില്ലാ ഭരണകൂടം വൈകിക്കുന്നതായും പരാതികള്‍ വരുന്നത് ഗൗരവതരമാണെന്നും യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് കെ ഹാരിസ്, ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് എന്നിവര്‍ പറഞ്ഞു…
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *