May 2, 2024

വെള്ളമുണ്ട നാല്പതിനായിരം നേന്ത്രവാഴകൾ നിലംപൊത്തി : കർഷകർ ദുരിതക്കയത്തിൽ.

0
Img 20200506 Wa0159.jpg
വേനൽ മഴയിൽ വെള്ളമുണ്ട നാല്പതിനായിരം നേന്ത്രവാഴകൾ നിലംപൊത്തി :
 ദുരിതക്കയത്തിൽ കർഷകർ.
മാനന്തവാടി: 
: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത വേനൽ മഴയിലും കാറ്റിലും വയനാട്ടിൽ ലക്ഷകണക്കിന് നേന്ത്രവാഴകൾ നിലം പൊത്തി. കോടി കണക്കിന് രൂപയുടെ നഷ്ടമുണ്ടായതോടെ ദുരിതക്കയത്തിലാണ് ഈ കോവിഡ് കാലത്ത് കർഷകർ.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ  തുടർചയായി ഉണ്ടാവുന്ന കാറ്റിലും മഴയിലുമാണ് പാഴ കൃഷി നശിച്ചത്.  മാനന്തവാടി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും പടിഞ്ഞാറത്തറ പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതൽ നാശം. 
      വെള്ളമുണ്ട ഒഴുക്കൻ മൂല സ്വദേശിയായ തെക്കേച്ചെരുവിൽ ഷൈബിയുടെ 800 വാഴകൾ കഴിഞ്ഞ ദിവസത്തെ കാറ്റിൽ നശിച്ചു. തുടർച്ചയായി രണ്ടാം വർഷമാണ് ഷൈബിയുടെ വാഴ കാറ്റിൽ നശിക്കുന്നത് ' വൻ തുക മുടക്കി കാറ്റിൽ നിന്ന് വാഴയെ രക്ഷപ്പെടുത്തുന്നതിന് നടത്തിയ ജോലികളെല്ലാം പാഴായി.  വർഷങ്ങളായി വാഴ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബം അടുത്തിടെയാണ് പുതിയ വീട് പണിത് ഗൃഹപ്രവേശം നടത്തിയത്. ഈയിനത്തിൽ ലക്ഷങ്ങളുടെ കടബാധ്യതയുണ്ടന്ന് ഷൈബി പറഞ്ഞു. 
   വെള്ളമുണ്ട കൃഷിഭവന് കീഴിൽ മാത്രം ഈയാഴ്ച നാല്പതിനായിരത്തിലധികം നേന്ത്രവാഴകൾ നശിച്ചിട്ടുണ്ടന്ന് കൃഷി ഓഫീസർ പറഞ്ഞു. കഴിഞ്ഞ വർഷത്തെ നഷ്ടപരിഹാരം പലർക്കും ഇപ്പോഴും ലഭിക്കാനുണ്ട്. ലോക്ക് ഡൗൺ മൂലം  നേന്ത്രവാഴക്കുലയുടെ വിലയും കുറഞ്ഞിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *