May 2, 2024

നിര്‍ധനരോഗികള്‍ക്ക് തണലായി അല്‍കരാമ ഡയാലിസിസ് കേന്ദ്രം രണ്ടാം വയസ്സിലേക്ക്

0
Whatsapp Image 2020 06 19 At 5.34.12 Pm.jpeg

മാനന്തവാടി; മലബാര്‍ മേഖലിയില്‍ സൗജന്യഡയാലിസ്സ് ചെയ്യുന്ന ഏക കേന്ദ്രമായ വെള്ളമുണ്ടയിലെ അല്‍കരാമ ഡയാലിസിസ്‌കേന്ദ്രം രണ്ടാം വയസ്സിലേക്ക് പ്രവേശിക്കുന്നു.വെള്ളമുണ്ടയിലെ പ്രവാസിവ്യവസായിയും അല്‍കരാമാ ഗ്രൂപ്പ് എംഡിയുമായ കുനിങ്ങാരത്ത് നാസറാണ് മൂന്ന് കോടിയോളം രൂപാ ചിലവഴിച്ച് രോഗികളെ സൗജന്യമായി ഡയാലിസിസ്‌ചെയ്യാനായി കെട്ടിടവും മെഷിനറികളും ഒരുക്കി നല്‍കിയത്.2019 ജൂണ്‍ 20 ന് ആരംഭിച്ച കേന്ദ്രത്തിനാവശ്യമായ ആംബുലന്‍സും മറ്റ് സൗകര്യങ്ങളും ഇതിനോടനുബന്ധിച്ച് തന്നെ ഒരുക്കിയിരുന്നു.കഴിഞ്ഞ വര്ഷം ശരാശരി 30 ഓളം രോഗികളാണ് ഈ കേന്ദ്രത്തെ ആശ്രയിച്ചത്.നിലവില്‍ 39 രോഗികളാണ് രണ്ട് ഷിഫ്ടുകളിലായി ഇവിടെ നിന്നും ദിവസവും ഡയാലിസിസ് ചെയ്യുന്നത്.കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഇതരജില്ലകളില്‍ പോയി ഡയാലിസിസ് ചെയ്യാന്‍ കഴിയാതെ വന്ന രോഗികളെയും ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഇവിടെ നിന്നും ചികിത്സിച്ചിരുന്നു.ഉദ്ഘാടന സമയത്ത് പരിസരത്തെ നാല് പഞ്ചാത്തുകളിലെ രോഗികളെ മാത്രം പരിമിതപ്പെടുത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മറ്റ് പ്രദേശങ്ങളിലെ രോഗികളെയും പരിഗണിക്കുകയായിരുന്നു.രണ്ട് ഷിഫ്ടുകളിലായി പ്രവര്‍ത്തി്കുന്ന കേന്ദ്രത്തില്‍ പത്തോളം ജീവനക്കാരുണ്ട്. കോഴിക്കോട് ഇഖ്‌റഅ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിന്റെയും ജില്ലയിലെ പ്രമുഖ ഡോക്ടര്‍മാരുടെയും സൗജന്യ സേവനവും ലഭ്യമാണ്.പ്രതിമാസം 6 ലക്ഷത്തോളം രൂപയാണ് സൗജന്യമായി ചികിത്സ നല്‍കാനായി കേന്ദ്രം പൊതുജനങ്ങളില്‍ നിന്നും സമാഹരിക്കുന്നത്.പ്രവാസികൂട്ടായ്മകള്‍,കുടുംബശ്രീ,പ്രാദേശിക വാട്‌സാപ്പ്കൂട്ടായ്മകള്‍,വ്യക്തികളുടെ സംഭാവനകള്‍ തുടങ്ങിയവയിലൂടെയാണ് രോഗികളെ സൗജന്യമായി ഡയാലിസിസ് ചെയ്യാനുള്ള തുകകണ്ടെത്തുന്നത്.വടകര തണല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റും വെള്ളമുണ്ട പെയിന്‍ ആന്റ് പാലിയേറ്റീവിന്റെയുമാണ് കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല.വെള്ളമുണ്ട,തൊണ്ടര്‍നാട്.എടവക,പടിഞ്ഞാറെത്തറ,പഞ്ചായത്തുകളിലെ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും അടങ്ങുന്ന ഭരണസമിതി അടുത്ത വര്‍ഷം കൂടുതല്‍ പേരെ രോഗികളുടെ ഉള്‍ക്കൊള്ളിക്കാനുള്ള പരിശ്രമത്തിലാണെന്ന് ഭാരവാഹികളില്‍ പെട്ട കൈപ്പാണി ഇബ്രാഹിം,പി പി സ്റ്റാന്‍ലി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *