May 2, 2024

പ്രവാസി വിഷയം: സർക്കാരിന്റെ നിഷേധാത്മക നിലപാടിനെതിരെ യു ഡി എഫ് ഉപവാസസമരം നടത്തി

0
02.jpg
കൽപ്പറ്റ :
: പ്രവാസികളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരുന്നതില് സംസ്ഥാന സര്ക്കാര് കാണിക്കുന്ന നിഷേധാത്മക നിലപാടിനെതിരെ പ്രതിഷേധനേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റിന് മുമ്പിൽ  നടത്തുന്ന ഉപവാസസമരത്തിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ യു ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  വയനാട് കലക്‌ട്രേറ്റിന് മുമ്പിൽ  ഉപവാസ സമരം നടത്തി. കേരളം ഭരിക്കുന്ന ഇടതുസര്ക്കാര് കഴിഞ്ഞ നിയമസഭയില് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് ഘടകവിരുദ്ധമായി വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം പേര്ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല് 20,000 ആളുകള് എത്തിയപ്പോള് തന്നെ സൗകര്യമില്ലാതായി. ചാര്ട്ടേര്ഡ് വിമാനത്തിലും, വന്ദേഭാരത് മിഷനിലൂടെയുമെത്തുന്ന പ്രവാസികളോട് വീടുകളില് പോയി ക്വാറന്റൈനിലിരിക്കാനാണ് ഇപ്പോള് പറയുന്നത്. ചാര്ട്ടേര്ഡ് വിമാനത്തിലും, വന്ദേഭാരത് മിഷനിലൂടെയും വരുന്ന പ്രവാസികള് പുറപ്പെടുന്ന സ്ഥലത്ത് തന്നെ കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്ട്ടിഫിക്കറ്റുമായി മാത്രമെ വരാവൂ എന്നാണ് ഇപ്പോള് മുഖ്യമന്ത്രി പറയുന്നത്. വിദേശത്ത് കൊവിഡ് ടെസ്റ്റ് നടത്തി റിസള്ട്ട് ലഭിക്കണമെങ്കില് പത്ത് ദിവസം വൈകും. ഏകദേശം എണ്ണായിരം രൂപ ചിലവ് വരുമെന്നാണ് പറയുന്നത്. ആയുസിന്റെ മുഖ്യപങ്കും വിദേശരാജ്യങ്ങളില് കഷ്ടപ്പെട്ടുണ്ടാക്കിയ പണം രാജ്യത്തിന്റെയും കേരളത്തിന്റെയും സമ്പത്തിന്റെ അടിസ്ഥാനമായിരുന്നു. എന്നാല് ആ മലയാളികളോട് മുഖ്യമന്ത്രി കാണിക്കുന്ന മനസാക്ഷിയില്ലാത്ത സമീപനം ജനദ്രോഹമാണ്. വര്ഷങ്ങളായി സ്വന്തം നാട്ടിലെത്തി കുടുംബാംഗങ്ങളെ കാണുന്നതിനായി ആഗ്രഹിക്കുന്ന വരാണ് വിദേശമലയാളികള്. എന്നാല് ഈ കൊവിഡ് കാലത്ത് 277 മലയാളികള് വിവിധ വിദേശരാജ്യങ്ങളിലായി രോഗം ബാധിച്ച് മരിച്ചിരുന്നു. ഇവര്ക്ക് കേരളത്തിലേക്ക് മടങ്ങിവരാനുള്ള സൗകര്യമൊരുക്കേണ്ടത് ജനാധിപത്യ സര്ക്കാരിന്റെ മര്യാദയാണ്. സര്ക്കാര് നാല് വര്ഷത്തെ ഭരണത്തില് ജനങ്ങള്ക്ക് നല്കിയ ഒരു വാഗ്ദാനവും പാലിച്ചില്ലെന്ന് മാത്രമല്ല, അഴിമതിയുടെയും കെടുകാര്യസ്ഥതയുടേയും ബാക്കിപാത്രമായിരുന്നു നാല് വര്ഷത്തെ ഭരണം. പ്രതിപക്ഷം ഉന്നയിച്ച മുഴുവന് കാര്യങ്ങളും ശരി വെക്കുന്ന രീതിയിലേക്ക് കാര്യങ്ങള് എത്തിച്ചേര്ന്നിരിക്കുകയാണ്. സ്പ്രിംഗ്‌ളര്, അമിത വൈദ്യുതി ചാര്ജ്, ബേവ് ക്യൂ ആപ്പ്, പമ്പയിലെ മണല്വാരല് എന്നിവയെല്ലാം അതിനുദ്ദാഹരണങ്ങള് മാത്രം. ശബരിമല വിഷയത്തിന് ശേഷം എടുത്ത മുഴുവന് തീരുമാനങ്ങള് ജനങ്ങള്ക്കെതിരാണെന്ന് മനസിലായി കഴിഞ്ഞിരിക്കുന്നു. ഈ സര്ക്കാര് ജനങ്ങള്ക്ക് ഭാരമായി മാറിയിരിക്കുകയാണ്.
കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്ക്കാരിന്റെ സ്ഥിതിയും മറിച്ചല്ല. കൊവിഡ് ചൈനയിലെ വുഹാനില് റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തില് പോലും കോടിക്കണക്കിന് രൂപ ചിലവിട്ട് ട്രംപിനെ സ്വീകരിക്കാനും, ആ സന്ദര്ഭത്തില് കോണ്ഗ്രസ് സര്ക്കാരിനെ അട്ടിമറിച്ച് മധ്യപ്രദേശില് ഭരണം നേടാനും, പ്രധാനമന്ത്രിയുടെ നമസ്‌തേ പരിപാടിക്കായി കോടിക്കണക്കിന് രൂപ ചിലവഴിക്കാനുമാണ് തിടുക്കം കാട്ടിയത്. അഹമ്മദാബാദിലാണ് ഈ പരിപാടി പലതും നടന്നത്. എന്നാല് ഇന്ന് കൊവിഡ് ബാധിച്ച് ഏറ്റവുമധികം ആളുകള് മരിച്ചതും അഹമ്മദാബാദിലാണ്. മല എലിയെ പ്രസവിച്ചത് മാതിരി 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. എന്നാല് സാധാരണക്കാര്ക്ക് എന്ത് ഗുണംകിട്ടിയെന്ന് പറയേണ്ട ബാധ്യത അവര്ക്കുണ്ട്. ആനുകൂല്യങ്ങള് മുഴുവന് പോയിരിക്കുന്നത് രാജ്യത്തെ കോര്പറേറ്റുകള്ക്ക് വേണ്ടിയാണ്. മന്മോഹന്സിംഗിന്റെ ഭരണകാലത്ത് ക്രൂഡോയില് വില ഒരുകാലത്തുമില്ലാത്ത വിധത്തില് വര്ധനവുണ്ടായി. അതിന്റെ ഭാഗമായി ഡീസല്, പെട്രോള് എന്നിവയുടെ വിലവര്ധിപ്പിക്കേണ്ടി വന്നു. 60 രൂപയിലേറെയായപ്പോള് ജനങ്ങളുടെ പ്രതിഷേധം ആരംഭിച്ചിരുന്നു. വന്വിലക്കയറ്റത്തിലേക്ക് പോകുമെന്ന അവസ്ഥയിലെത്തി. എക്‌സൈസ് ഡ്യൂട്ടി വേണ്ടെന്ന് തീരുമാനിച്ചാണ് അമിതഭാരം ഒഴിവാക്കിയത്. ഉമ്മന്ചാണ്ടി സര്ക്കാര് കേരളത്തില് നികുതി ഒഴിവാക്കി ജനങ്ങളെ ഭാരം അറിയിച്ചില്ല. എന്നാല് പതിനൊന്നാം ദിവസവും ഇന്ധനവില വര്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല് എണ്ണക്കമ്പനിയെ സഹായിക്കുന്ന കള്ളക്കളിയുടെ ഭാഗമാണിത്. കാര്ഷികമേഖലയടക്കം തകർന്ന്  തരിപ്പണമായതോടെ ജനങ്ങൾ ജീവിക്കാനാവാതെ പാട് പെടുകയാണ്. ഉല്പന്നങ്ങള്ക്ക് വിലയില്ലാതായി. വന്യമൃഗങ്ങളുടെ ആക്രമണത്തില് ജനങ്ങള്ക്ക് ജീവന് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. എന്നാല് സര്ക്കാര് അനങ്ങാപ്പാറ നയം തുടരുകയാണ്. കൊവിഡ് വ്യാപനമുള്ള കേരളത്തില് പാവപ്പെട്ടവരെ സഹായിക്കാന് ശ്രമിക്കാതെ സമ്പന്നര്ക്കും ബാറ് മുതലാളിമാര്ക്കും ഒത്താശ ചെയ്യുകയാണ് സര്ക്കാര് ചെയ്യുന്നത്. എല് ഡി എഫിലെ മുഖ്യഘടകകക്ഷിയായ സി പി ഐക്കാര് പോലും അതിരപ്പള്ളി പദ്ധതി, വൈദ്യുതിചാര്ജ്, ഇന്ധന വിലവര്ധന എന്നിവക്കെതിരെ പരസ്യമായി രംഗത്ത് വരുന്ന സാഹചര്യമുണ്ടായി. ഇക്കാര്യത്തില് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ആവശ്യമുയര്ന്നു.  കെ പി സി സി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടീടീച്ചര് ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ജില്ലാചെയര്മാന് പി പി എ കരീം അധ്യക്ഷനായിരുന്നു. ഐ സി ബാലകൃഷ്ണന് എം എല് എ മുഖ്യപ്രഭാഷണം നടത്തി. യു ഡി എഫ് കണ്വീനര് എന് ഡി അപ്പച്ചന്, കെ കെ അഹമ്മദ് ഹാജി, പി കെ ജയലക്ഷ്മി, എം സി സെബാസ്റ്റ്യന്, കെ എല് പൗലോസ്, വി എ മജീദ്, പടയന് മുഹമ്മദ്, എന് കെ റഷീദ്, എം കെ വര്ഗീസ്, പി പി ആലി, കെ കെ അബ്രഹാം, റസാഖ് കല്പ്പറ്റ, കെ വി പോക്കര്ഹാജി, എം എ ജോസഫ്, അഡ്വ. ജവഹർ , പ്രവീൺ  തങ്കപ്പൻ, രഘു, അഡ്വ. പി ഡി സജി, പോള്സണ് കൂവയ്ക്കല്, ശോഭനാകുമാരി, പൗലോസ് കുറുമ്പേമഠം, പി വിനോദ്കുമാര്, ഗിരീഷ് കല്പ്പറ്റ, സി ജെ വർക്കി  എന്നിവർ  സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *