April 26, 2024

കബനീ നദിയിൽ കോടികളുടെ മണൽക്കൊള്ള .:.ദുരന്തനിവാരണ അതോറി റ്റിയും കുറ്റക്കാരെന്ന് പ്രകൃതി സംരക്ഷണ സമിതി

0
Img 20200626 Wa0010.jpg

 .

       കഴിഞ്ഞ പ്രളയത്തിൽ നദികളിൽ അടിഞ്ഞുകൂടിയ മര അവശിഷ്ടങ്ങളും എക്കലും നീക്കം ചെയ്യാനുള്ള ജില്ലാ ദുരന്തനിവാരണ അഥോറിട്ടിയുടെ ഉത്തരവിന്റെ മറവിൽ കബനീനദിയുടെ പനമരം പഞ്ചായത്തിലൂടെ ഒഴുക്കുന്ന 25 കടവുകളിൽ നിന്നും 2500 ലധികം ടിപ്പർമണൽ കൊള്ളയടിച്ച് വയനാടിന്റെ വിവിധ പ്രദേശങ്ങളിലുള്ള രഹസ്സ്യ കേന്ദ്രങ്ങളിലും ചുരമിറക്കി കോഴിക്കോട് കുറ്റിയാടി ഭാഗത്തും സംഭരിച്ചിരിക്കയാണ്.    
കൊള്ള ചെയ്ത മണൽ നീർ വാരം തുടങ്ങിയ പ്രദേശത്തെ കൂറ്റൻ അടക്കാ ജാഗകളിലും നീരച്ചാടി . കൈപ്പാട്കുന്ന് , കണ്ടാല , കാപ്പംചാൽ , പാടാച്ചാൽ തുടങ്ങിയ പ്രദേശത്തും സംഭരിച്ചു വച്ചിട്ടുണ്ട്.   
             ഒരു ടിപ്പർമണലിന്ന് 15000 രൂപയാണ് വിപണി വില.അനേക കോടി രൂപയുടെ വൻ അഴിമതിയാണ് നടന്നത്. പനമരം പഞ്ചായത്ത് സെക്രട്ടറിയുടെയും ഭരണ സമിതിയുടെയും ജില്ലാ അധികൃതരുടെയും പൂർണ്ണ ഒത്താശയോടെയാണ് മണൽ കൊള്ള അരങ്ങേറുന്നതു്.  ജൂൺ ഒന്നു മുതൽ 15വരെയായിരുന്ന കാലാവധി ഭരണ സമിതി  പുനർലേലമില്ലാതെ ജൂൺ 30 വരെ നീട്ടിക്കൊടുത്തു . ഏതാണ്ട് ഒരു കോടി രൂപയ്ക്കാണ് 25 കടവുകൾ ലേലം ചെയ്തത്.
     അടുത്തയിടെ കേരളത്തിലെ മുഴുവൻ നദികളിലെയും മണൽ ഓഡിറ്റിംഗ് നടത്തിയ വിദഗ്ദ കമ്മറ്റി കമ്പനി നദിയിൽ നിന്നും മണൽഖനനം പാടില്ലെന്ന് ശിപാർശ നൽകുകയും സർക്കാർ അതംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
      തൃശ്ശൂർ , കുറ്റിയാടി , പെരുമ്പാവൂർ , തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള മുങ്ങൽ വിദഗ്ദരും കർണാടകയിൽ നിന്നുള്ള തൊഴിലാളികളുമടക്കം 500 പേരും അൻപതോളം ടിപ്പറുകളും നാടൻവള്ളങ്ങളും പത്തോളം ഫൈബർ ബോട്ടുകളും ഏർത്തു മൂവറുകളും കഴിഞ്ഞ 25 ദിവസമായി മന്നൽ കൊള്ള നടത്തിക്കൊണ്ടിരിക്കുന്നു . സീസൺ കടവിൽ നിന്നും മാത്രം 1500 ലധികം ലോഡ് മണൽ ഖനനം ചെയ്ത് കടത്തിക്കൊണ്ടു പോയിട്ടുണ്ട്. പുഴത്തീരങ്ങളിലെ ജൈവവൈവിധ്യവും ഉറച്ച മൺതിട്ടയും ഇടിച്ചു നിരത്തി റോഡുകൾ നിർമ്മിച്ചിട്ടുണ്ട്. ഫൈബർ വള്ളങ്ങളിൽ മോട്ടോറുകൾ ഉപയോഗിച്ച് പുഴയുടെ അടിത്തട്ടിൽ നിന്നും നൂറുകണക്കിന്ന് ടിപ്പർമണൽ പമ്പ് ചെയ്തു് എടുത്തു വരികയാണ്.
      കബനീനദിയിലെ മണൽ കൊള്ളയിൽ ജില്ലാ ദുരന്തനിവാരണ സമിതിക്ക് ഉത്തരവാദിത്തമുണ്ട്. എക്കലും അവശിഷ്ടങ്ങളും മാത്രമേ നീക്കുന്നുള്ളൂവെന്ന് ഉറപ്പു വരുത്തേണ്ടതു് അവരാണ്.
     നദികളിലെ എക്കൽ നീക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയാൽ നദികളുടെ സർവ്വനാശവും മരണവുമായിരിക്കും ഫലമെന്നും  അവ സുതാര്യമായും ജനങ്ങൾക്കിടയിൽ പരസ്സ്യപ്പെടുത്തിയും തൊഴിലുറപ്പു പദ്ധതിയിലൂടെയും മാത്രമേ  നീക്കം ചെയ്യാവൂ എന്നും പ്രക്റുതി സംരക്ഷണ സമിതി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു എങ്കിലും ചെവിക്കൊണ്ടില്ല.
     പുഴയുടെ ഇരുകരകളും ഇടിച്ചും പുഴയുടെ കയങ്ങളിൽ നിന്നും പമ്പുചെയ്തും മണൽഖനനം ചെയ്യുന്നതോടെ പ്രളയ ദുരന്തം വർദ്ധിക്കുകയും പുഴക്കരയിലെ കൃഷിയും വീടുകളും നാശമടയുകയും ചെയ്യും.
     കബനി നദിയുടെ സർവ്വനാശത്തിനും പനമരം പഞ്ചായത്തിലെ കർഷകരുടെയും താമസക്കാരുടെയും ദുരിതത്തിന്നിടയാക്കുന്ന മണൽ കൊള്ള നിർത്തണമെന്നും കൊള്ള ചെയത മണൽ പിടിച്ചെടുക്കണമെന്നും ഉത്തരവാദികൾക്കെതിരെ നടപടികൾ ഉണ്ടാകണമെന്നും വിജിലൻസ് അന്വേഷണം നടത്തണമെന്നും വയനാട് പ്രക്റുതി സംരക്ഷണ സമിതി ആവശ്യപ്പെടുന്നു.
    സമിതി യോഗത്തിൽ എൻ. . ബാദുഷ അദ്ധ്യക്ഷൻ.തോമസ്സ് അമ്പലവയൽ . ബാബു മൈലമ്പാടി , എം. .ഗംഗാധരൻ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *