കൊവിഡ് മുക്ത രോഗികള്‍ക്ക് തുടര്‍പരിശോധന ക്ലിനിക്കുമായി കിംസ്ഹെല്‍ത്ത്
ശ്വാസകോശ രോഗവിഭാഗത്തിന്‍റെ നേതൃത്വത്തിലായിരിക്കും ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പം ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, സൈക്ക്യാട്രി, ഡയറ്ററി, ഫിസിയോതെറാപ്പി വിഭാഗങ്ങളുടെ സംയുക്ത സേവനം ഇവിടെ ഒരുക്കിയിരിക്കുന്നു. ഇതു കൂടാതെ ലബോറട്ടറി , റേഡിയോളജി പരിശോധനകള്‍ ക്ലിനിക്കിന്‍റെ ഭാഗമായി പ്രത്യേക ഇളവില്‍ ലഭ്യമാണ്.
കൊവിഡ് മുക്ത രോഗികള്‍ക്ക് പല വിധത്തിലുള്ള അനുബന്ധ രോഗങ്ങളും സമീപ ഭാവിയില്‍ ഉണ്ടാകാനിടയുണ്ട്. അതു മാത്രമല്ല, മാനസികമായി വലിയ സമ്മര്‍ദ്ദത്തിലൂടെയാകും കൊവിഡ് രോഗാവസ്ഥയില്‍ ഓരോരുത്തരും കടന്നു പോകുന്നത്. ഇത്തരം അവസ്ഥയെ തരണം ചെയ്യുന്നതിനു വേണ്ടിയാണ് സമഗ്രമായ ചികിത്സാസംവിധാനത്തോടെ പ്രത്യേക തുടര്‍പരിശോധന ക്ലിനിക് കിംസ്ഹെല്‍ത്ത് മുന്നോട്ടു വയ്ക്കുന്നത്. കൊവിഡ് മുക്ത രോഗികളുടെ ഭക്ഷണ ക്രമം, ലഘുവ്യായാമങ്ങള്‍, കൗണ്‍സിലിംഗ് മുതലായ സേവനങ്ങള്‍ ക്ലിനിക്കിലൂടെ ലഭിക്കും
Leave a Reply