October 13, 2024

ട്രൈബല്‍ വാച്ചര്‍: അപേക്ഷ ക്ഷണിച്ചു

0
കേരള സംസ്ഥാന സര്‍വീസില്‍ വനം വകുപ്പില്‍ ട്രൈബല്‍ വാച്ചര്‍ തസ്തികയിലെ നിയമനത്തിനായി വനത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട വനാതിര്‍ത്തിയിലോ വനത്തിലോ ഉള്ള ആദിവാസി സെറ്റില്‍മെന്റില്‍ താമസിക്കുന്ന ആരോഗ്യവാന്‍മാരും സാക്ഷരരും ആയവരില്‍ നിന്ന് നവംബര്‍ 16 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം (കാറ്റഗറി നമ്പര്‍ 190/2020) വയനാട് ജില്ലയിലേക്ക് അപേക്ഷ ക്ഷണിച്ചു.  ജില്ലയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ മാത്രമെ പരിഗണിക്കുകയുള്ളു.  ഗസറ്റ് വിജ്ഞാപന പ്രകാരം വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ജില്ലാ പി.എസ്.സി. ഓഫീസറുടെ മേല്‍വിലാസത്തില്‍ അയക്കണം.  അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട സാക്ഷ്യപത്രങ്ങള്‍ പി.എസ്.സി.യുടെ ഔദ്യോഗിക വെബ് സൈറ്റില്‍ www.keralapsc.gov.in ലഭിക്കും.  അവസാന തീയതി ഡിസംബര്‍ 23.  ഫോണ്‍ 04936 202539.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *