തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി പ്രവർത്തകന് വധഭീഷിണി : പോലിസിൽ പരാതി നൽകി
മാനന്തവാടി – തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥി പരാജയപ്പെട്ടതിനെ തുടർന്ന് നേതാവിന് വധഭീഷിണി.മാനന്തവാടി നഗരസഭയിലെ മുപ്പത്തിയൊന്നാം ഡിവിഷനായ പാലാക്കുളിയിലെ മുൻ സി.പി.എം.ബ്രാഞ്ച് സെക്രട്ടറി പി.കെ.കുട്ടപ്പനാണ് വധ ഭീഷിണി.സി.ഐ.ടി.യു.ചുമട്ടുതൊഴിലാളിയാണ് ഫോണിലൂടെ കൊലവിളി നടത്തിയിരിക്കുന്നത്.ഈ ഫോൺ സംഭാഷണം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.കുട്ടപ്പനായായിരുന്നു ഇവിടെ സ്ഥാനാർത്ഥിയാകേണ്ടിയിരുന്നത്. എന്നാൽ പാർട്ടി നേതൃത്വം കോൺഗ്രസിൽ നിന്ന് എത്തിയ എ.വി.മാത്യുവിനെയാണ് സ്ഥാനാർത്ഥിയായി തീരുമാനിച്ചത്.പ്രതിഷേധ സൂചകമായി കുട്ടപ്പൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചെങ്കിലും സമ്മർദ്ദത്തെ തുടർന്ന് സ്ഥാനാർത്ഥിത്വം പിൻവലിക്കുകയായിരുന്നു .എന്നാൽ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ കുട്ടപ്പൻ പരസ്യ നില പാട് സ്വീകരിച്ചിരുന്നു. ഈ നിലപാട് മൂലം സി.പി.എം.ശക്തികേന്ദ്രത്തിൽ 15 വോട്ടിന് കോൺഗ്രസിലെ എം.നാരായണൻ വിജയിക്കുകയും ചെയ്തു. ഭീഷിണി ഉയർത്തിയ ആൾക്കെതിരെ കുട്ടപ്പൻ മാനന്തവാടി പോലീസിൽ പരാതി നൽകി.
Leave a Reply