വയനാട്ടിൽ ബാങ്കുകളുടെ മൊത്തം വായ്പ 7872 കോടി രൂപയായി: നിക്ഷേപം6570 കോടി രൂപയായി
ബാങ്കിംഗ് അവലോകന സമിതി യോഗം ചേര്‍ന്നു
ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം ചേര്‍ന്നു. ജില്ലയിലെ ബാങ്കുകള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയില്‍ 2195 കോടി രൂപയാണ് വായ്പയായി നല്‍കിയത്. 2098 കോടി രൂപ മുന്‍ഗണനാ വിഭാഗത്തിലും, കാര്‍ഷിക വായ്പയായി 1676 കോടി രൂപയും, കാര്‍ഷികേതര വായ്പയായി 323 കോടി രൂപയും, മറ്റു മുന്‍ഗണന വിഭാഗത്തില്‍ 98 കോടി രൂപയുമാണ് അനുവദിച്ചത്.
ബാങ്കുകളുടെ മൊത്തം വായ്പ സെപ്റ്റംബര്‍ 30ന് കഴിഞ്ഞവര്‍ഷത്തെ 7061 കോടി രൂപയില്‍ നിന്നും 11 ശതമാനം വര്‍ദ്ധിച്ച് 7872 കോടി രൂപയായി. ഇക്കാലയളവില്‍ നിക്ഷേപം 14 ശതമാനം വര്‍ധിച്ച് 5751 കോടി രൂപയില്‍ നിന്നും 6570 കോടി രൂപയായി. വിദേശനിക്ഷേപത്തില്‍ 21 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. 962 കോടി രൂപയില്‍ നിന്ന് 1166 കോടി രൂപയായി ഉയര്‍ന്നു.
അവലോകന സമിതിയുടെ ഉദ്ഘാടനം എ.ഡി.എം കെ. അജീഷ് നിര്‍വ്വഹിച്ചു. സമിതി യോഗത്തില്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ പുസ്തക രൂപത്തിലുള്ള ഡിസ്ട്രിക്ട് ക്രെഡിറ്റ് പ്ലാനും, നബാര്‍ഡ് തയ്യാറാക്കിയ പൊട്ടന്‍ഷ്യല്‍ ലിങ്ക്ഡ് ക്രെഡിറ്റ് പ്ലാനും പ്രകാശനം ചെയ്തു. കാനറാ ബാങ്ക് കണ്ണൂര്‍ സൗത്ത് മേഖല അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.സി. സത്യപാല്‍, റിസര്‍വ്വ് ബാങ്ക് ലീഡ് ഡിസ്ട്രിക് ഓഫീസര്‍ പി.ജി. ഹരിദാസ്, ഡിസ്ട്രിക് മാനേജര്‍ ജി. വിനോദ്, നബാര്‍ഡ് ഡി.ഡി.എം വി. ജിഷ തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply