എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ ഒഴിവുകള്‍
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ ലക്കിടിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് വിവിധ തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം ലഭിക്കുന്നതിന് പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (രണ്ട് ഒഴിവ്, പുരുഷന്‍മാര്‍ക്ക് മാത്രം), സെക്യൂരിറ്റി (മൂന്ന് ഒഴിവ്, പുരുഷന്‍മാര്‍), സ്വീപ്പര്‍ (മൂന്ന് ഒഴിവ്, സ്ത്രീകള്‍) പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് മള്‍ട്ടി ടാസ്‌ക് സ്റ്റാഫിലേക്ക് അപേക്ഷിക്കാം. പ്രതിമാസം 15000 രൂപ വേതനം ലഭിക്കും. സെക്യൂരിറ്റിക്ക് എട്ടാം ക്ലാസ് യോഗ്യതയും പ്രതിമാസം ശമ്പളം 12000 രൂപയും, സ്വീപ്പര്‍ക്കു പ്രതിമാസ ശമ്പളം 10000 രൂപയും ലഭിക്കും. വൈത്തിരി പൊഴുതന പഞ്ചായത്തിലെ അപേക്ഷകര്‍ക്ക് മുന്‍ഗണന. അപേക്ഷ അയക്കേണ്ട വിലാസം സബ്ബ് കളക്ടര്‍ വയനാട് & പ്രസിഡന്റ് എന്‍ ഊര് ഗോത്ര പൈത്യക ഗ്രാമം, സബ്ബ് കളക്ടറുടെ കാര്യാലയം, മാനന്തവാടി, വയനാട്, പിന്‍ 670645 അപേക്ഷ 2020 ഡിസംബര്‍ 30 വൈകുന്നേരം 5 വരെ സ്വീകരിക്കും. ഫോണ്‍: 9947590051, 8921754970.
Leave a Reply