May 8, 2024

നബാർഡ് ശുചിത്വ ബോധവത്കരണ ക്യാമ്പയിൻ : വയനാട് സോഷ്യൽ സർവീസ് സൊസിറ്റിക്ക് അംഗീകാരം

0
നബാർഡ് രാജ്യ വ്യാപകമായി നടപ്പിലാക്കി വരുന്ന ശുചിത്വ ബോധവത്കരണ ക്യാമ്പയിൻ വയനാട് ജില്ലയിൽ നടപ്പിലാക്കുന്നതിന് വയനാട് സോഷ്യൽ സർവീസ് സൊസിറ്റിക്ക് അംഗീകാരം ലഭിച്ചു. രാജ്യത്ത് 2000 പരിപാടികളാണ് നബാർഡ് ലക്ഷ്യം വെക്കുന്നത്. ഇതിൽ കേരള സംസ്‌ഥാനത്തിനു അനുവദിച്ച 50 പരിപാടികളിൽ 06 എണ്ണം വയനാട് ജില്ലക്ക് ലഭിച്ചു. ഈ ആറു പരിപാടികളും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പോർലോം നീർത്തട പ്രദേശത്തും, കാവിൽപാടം, പാലോട്ട്  വാടി പ്രദേശങ്ങളിലും , പുൽപള്ളി, കാപ്പിസെറ്റ്, പയ്യമ്പള്ളി എന്നിവിടങ്ങളിലെ സ്വാശ്രയ സംഘങ്ങളിലും ഉള്ള അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടപ്പിലാക്കുവാൻ തീരുമാനിച്ചു. ക്യാമ്പയിന്റെ ഭാഗമായി ക്ലാസുകൾ, പ്രദർശനങ്ങൾ, മത്സരങ്ങൾ, സാനിറ്റേഷൻ വസ്തുക്കൾ അടങ്ങിയ കിറ്റുകളുടെ വിതരണം എന്നിവ നടത്തുന്നതാണ് . പരിപാടികളോടനുബന്ധിച്ചു അതാതു പ്രദേശത്തെ ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകുന്നതാണ്. ക്യാമ്പയിന്റെ വിജയത്തിന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ .ഫാ.പോൾ കൂട്ടാല, അസ്സോസിയേറ്റ് ഡയറക്ടർ .ഫാ.ജിനോജ്‌ പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ ജോസ്.പി.എ. എന്നിവർ നേതൃത്വം നൽകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *