ലീഡർ ഓർമദിനം ആചരിച്ചു
എടവക : ലീഡർ കെ.കരുണാകരൻ്റെ പത്താമത് ചരമ വാർഷിക ദിനം എടവക മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു.പി.കുഞ്ഞിരാമൻ നായർ സ്മാരക കോൺഗ്രസ്സ് ഭവനിൽ വെച്ചു മണ്ഡലം പ്രസിഡണ്ട് മുതുവോടൻ ഇബ്രാഹിമിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി എച്ച്.ബി. പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മെമ്പർ മാരായ വിനോദ് തോട്ടത്തിൽ, ഗിരിജ സുധാകരൻ ,ഭാരവാഹികളായ കെ.എം.അഹമ്മദ് കുട്ടി മാസ്റ്റർ, തലച്ചിറ അബ്രാഹം,സി.എച്ച്. ഇബ്രാഹിം, ഷറഫു കല്ലായി ,സലിംചാലിൽ പ്രസംഗിച്ചു.
Leave a Reply