April 29, 2024

കല്‍പ്പറ്റ വാരാമ്പറ്റ റോഡ് പണി ഇഴയുന്നു: ജനം വലയുന്നു

0
Img 20201223 Wa0403.jpg
.
കാവുംമന്ദം: കല്‍പ്പറ്റ വാരാമ്പറ്റ റോഡ് പ്രവൃത്തി ഇഴഞ്ഞ് നീങ്ങുന്നതിനാല്‍ പൊടി ശല്യം കൊണ്ട് വലഞ്ഞിരിക്കുകയാണ് പ്രദേശവാസികള്‍. റോഡ് പ്രവൃത്തി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ജനകീയ കര്‍മ്മസമിതി ഭാരവാഹികളായ എം എ ജോസഫ്, എം മുഹമ്മദ് ബഷീര്‍, ഷമീം പാറക്കണ്ടി എന്നിവര്‍ ആവശ്യപ്പെട്ടു. ഡിസമ്പര്‍ ആദ്യവാരത്തില്‍ ടാറിങ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിനുള്ള ഒരു നടപടികളും ഇതുവരെ തുടങ്ങിയിട്ടില്ല. പൊടിശല്യം കാരണം നിരവധി പേര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളും രൂക്ഷമായിട്ടുണ്ട്.
ടാങ്കറുകള്‍ ഉപയോഗിച്ച് ഇടക്ക് നനക്കുന്നുണ്ടെങ്കിലും പതിനഞ്ച് കിലോമീറ്ററോളം വരുന്ന റോഡില്‍ ഇത് പ്രായോഗികമാവുന്നില്ല. ആദ്യ ഘട്ടത്തില്‍ കല്‍പ്പറ്റ മുതല്‍ പിണങ്ങോട് വരെയുള്ള ഭാഗത്ത് ഓവുചാല്‍ അടക്കമുള്ളവ തീര്‍ക്കാതെ തന്നെ ടാറിങ് പ്രവൃത്തി പൂര്‍ത്തിയാക്കിയിരുന്നു. ഡിസമ്പര്‍ ആദ്യത്തില്‍ അത്തരത്തില്‍ പിണങ്ങോട് മുതല്‍ പടിഞ്ഞാറത്തറ വരെയുള്ള ഭാഗങ്ങളില്‍ ടാറിങ് നടത്തുമെന്നാണ് പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞിരുന്നത്. മറ്റ് അനുബന്ധ പ്രവൃത്തികള്‍ ശേഷം പൂര്‍ത്തിയാക്കുമെന്നും. എന്നാല്‍ ഇതൊന്നും പ്രായോഗിക തലത്തിലേക്ക് കൊണ്ടു വരാന്‍ സാധിച്ചിട്ടില്ല. ആയിരക്കണക്കിന് വാഹനങ്ങള്‍ ദിനേനെ സര്‍വ്വീസ് നടത്തുന്ന ഈ റോഡില്‍ പൊടിയും മെറ്റലും ചിതറിക്കിടന്ന് വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവായിട്ടുണ്ട്. റോഡ് പണി തീരാത്തതിനാല്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്താത്തതിനാല്‍ യാത്രക്കാരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. വൈദ്യുതി തൂണുകള്‍ മാറ്റുന്ന  പണികളും ഇഴയുകയാണ്. എത്രയും പെട്ടെന്ന് പണികള്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ ഭരണ തലത്തില്‍ വേണമെന്ന് കര്‍മ്മസമിതി യോഗം ആവശ്യപ്പെട്ടു. പി കെ അബ്ദുറഹിമാന്‍, കളത്തില്‍ മമ്മൂട്ടി, കെ ഹാരിസ്, ജോണി നന്നാട്ട്, വി ജി ഷിബു, കെ ഇബ്രാഹിംഹാജി, ബഷീര്‍ പുള്ളാട്ട്, തന്നാനി അബൂബക്കര്‍, നജീബ് പിണങ്ങോട്, ഉസ്മാന്‍ പഞ്ചാര, മുഹമ്മദ് പനന്തറ, ജാസര്‍ പാലക്കല്‍, കെ എസ് സിദ്ധീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *