April 29, 2024

വാളാട് പ്രദേശത്ത് വന്യമൃഗശല്യം: നെല്ലിമല ഫാർമേഴ്സ് ക്ലബ് പ്രതിഷേധിച്ചു

0
Img 20201226 Wa0243.jpg
വാളാട് പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാകുകയും കടുവ വളർത്തുമൃഗങ്ങളെ അക്രമിക്കുകയും മനുഷ്യ ജീവന് ഭീഷണിയാകുകയും ചെയ്യുന്ന സാഹചര്യത്തിൽ നെല്ലിമല ഫാർമേഴ്സ് ക്ലബ് ശക്തമായി പ്രതിഷേധിച്ചു.   ജനവാസകേന്ദ്രങ്ങളിൽ കടുവ ഇറങ്ങിയ സ്ഥലങ്ങളിൽ നെല്ലിമല ഫാമേഴ്സ് ക്ലബ് അംഗങ്ങൾ സന്ദർശിക്കുകയും ഫോറസ്റ്റ് ഉദ്ധ്യേഗസ്ഥരുമായി ചർച്ച നടത്തുകയും, വന്യമൃഗ ശല്യത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സന്ദർശനത്തിന് നെല്ലിമല ഫാർമേഴ്സ് ക്ലബ്ബ് പ്രസിഡന്റ് സ്റ്റാനി ഇലവുങ്കൽ സെക്രട്ടറി വിശാഖ് സ്കറിയ ഭരണസമിതി അംഗങ്ങളായ സാബു  ഇലവുങ്കൽ , ജിമ്മി തേക്കു കാട്ടിൽ , തുടങ്ങിയവർ നേതൃത്വം നൽകി.                               നെല്ലിമല ഫാമേഴ്സ് ക്ലബ്ബ് ഇന്ന് ചേർന്ന അടിയന്തര യോഗത്തിൽ വാളാട് പ്രദേശത്ത് വർധിച്ചു വരുന്ന വന്യമൃഗ  ശല്യത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും പ്രദേശത്തെ മറ്റു സംഘടനകളുമായി ചേർന്ന് പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. ജോസ് കാട്ടുപ്പാറ, എബി മച്ചുഴി, ആൽബിൽ പതിപറമ്പിൽ  , ജോബി കരിമ്പനക്കൽ , ബെന്നി ഇലവുങ്കൽ, ഷിബു പതിപറമ്പിൽ , ബാബു പി .എ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *