May 2, 2024

കൃഷി വകുപ്പ് ഹോർട്ടികോർപ്പ് മുഖാന്തിരം ആന്ധ്രാപ്രദേശിലെ കർഷകരിൽ നിന്നും 10 ടൺ തക്കാളി കൂടി കേരളത്തിൽ എത്തിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് .

0
Img 20211226 215723.jpg
 
പ്രത്യേക ലേഖകൻ.
തിരുവനന്തപുരം . പച്ചക്കറികൾക്ക് വില കുതിച്ചുയർന്ന സമയത്ത് കൃഷി വകുപ്പ് കഴിഞ്ഞ ഒരു മാസമായി ശക്തമായ രീതിയിൽ വിപണി ഇടപെടലുകൾ നടത്തുകയും തത്ഫലമായി പല പച്ചക്കറികളുടെയും വില പൊതു വിപണിയിൽ നിയന്ത്രിക്കുവാനും കഴിഞ്ഞിട്ടുണ്ട്. പ്രാദേശികമായി കർഷകരിൽ നിന്നും സംഭരണം ശക്തമാക്കുകയും തമിഴ്നാട്ടിലെ കർഷകരിൽ നിന്നും നേരിട്ട് പച്ചക്കറി സംഭരിക്കുന്ന നടപടികളടക്കം പലതും ഇക്കാലയളവിൽ കൃഷിവകുപ്പ് ചെയ്യുകയുണ്ടായി. തെങ്കാശിയിലെ കർഷകരിൽ നിന്നും നേരിട്ട് പച്ചക്കറികൾ സംഭരിക്കുന്നതിന് 
കഴിഞ്ഞ ആഴ്ച ധാരണയുമായിട്ടുണ്ട്. ഇതു പ്രകാരമുള്ള പച്ചക്കറികൾ അടുത്ത ആഴ്ച മുതൽ എത്തിത്തുടങ്ങുന്നതാണ്. കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ ഡിസംബർ 22 മുതൽ ജാനുവരി 1 വരെ വിവിധ ഭാഗങ്ങളിലായി ക്രിസ്മസ് പുതുവത്സര വിപണികൾ സംഘടിപ്പിച്ചിരിക്കുന്നതിനാൽ ഈ വിപണികളിലേക്കു കൂടിയാണ് തക്കാളി അടിയന്തിരമായി എത്തിക്കുന്നത്. തിങ്കളാഴ്ച ആന്ധ്രയിൽ നിന്നും തക്കാളി ലോഡുമായുള്ള വാഹനം തിരുവനന്തപുരത്ത് ആനയറയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആന്ധ്രയിലെ മുളകാലച്ചെരുവിൽ നിന്നുമുള്ള കർഷകരിൽ നിന്നുമാണ് ഇപ്പോൾ തക്കാളി സംഭരിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച രാവിലെ ആനയറ വേൾഡ് മാർക്കറ്റിൽ കൃഷി ഡയറക്ടർ സുഭാഷ് ഐ.എ.എസ് ലോഡ് സ്വികരിക്കുന്നതായിരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *