വീട്ടമ്മയുടെ മരണത്തിൽ ദുരൂഹത

പുൽപ്പള്ളി :- രണ്ട് മക്കളുടെ മാതാവായ വീട്ടമ്മയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ചാമപ്പാറ തൊണ്ടിയിൽ സാജുവിന്റെ ഭാര്യ പ്രസീത ( 38 ) യുടെ മരണത്തിലാണ് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ 21 ന് വീടിനടുത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ പ്രസീതയെ കണ്ടെത്തുകയായിരുന്നു. പതിവുപോലെ രാവിലെ പാൽ അളക്കാൻ പാൽ സംഭരണ കേന്ദ്രത്തിൽ ഇവർ എത്താതിരുന്നപ്പോൾ അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങി മരിച്ച നിലയിൽ പ്രസീതയെ കണ്ടെത്തിയത്. തുടർന്ന് പുൽപ്പള്ളി ഗവൺമെൻറ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു . സ്ഥലത്തെത്തിയ പോലീസ് വീട് സീൽ ചെയ്തു. പ്രസീതയുടെ ഫോൺ കസ്റ്റഡിയിലെടുക്കുകയും ചെയ്തു . ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് സാജു , പ്രസീതയുടെ സഹോദരൻ പ്രസാദ് എന്നിവർ പുൽപ്പള്ളി പോലീസിൽ പരാതി നൽകി.



Leave a Reply