May 3, 2024

സിപിഐ എം സംസ്ഥാനസമ്മേളന പ്രചാരണാർഥം നിറങ്ങളിൽ ആവേശം ചാലിച്ച്‌ റെഡ്‌ പാലറ്റ്‌

0
Img 20220220 182313.jpg
കൊച്ചി :
മഹാനഗരം വേദിയാകുന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ആവേശം നിറങ്ങളിൽ ചാലിച്ച്‌ റെഡ്‌ പാലറ്റ്‌ ചിത്രരചനാ ക്യാമ്പ്‌. കലൂർ വൈലോപ്പിള്ളി സ്‌മാരക പാർക്കിലെ മരത്തണലിൽ ഒന്നിച്ചാണ്‌ 61 കലാകാരന്മാർ ചിത്രമെഴുതിയത്‌. കമ്യൂണിസ്‌റ്റ്‌ സമരസ്‌മരണകളും ജനമുന്നേറ്റ ചരിത്രവും പ്രമേയമാക്കി വ്യത്യസ്‌ത ശൈലികളിൽ ആവിഷ്‌കരിച്ച ചിത്രങ്ങൾ സമ്മേളനത്തോടനുബന്ധിച്ച്‌ 24 മുതൽ ഹൈക്കോടതി കവലയിലെ വഞ്ചിസ്‌ക്വയറിൽ പ്രദർശിച്ചിക്കും. 
രാവിലെ ആരംഭിച്ച ക്യാമ്പ്‌ വൈകീട്ട്‌ അഞ്ചുവരെ നീണ്ടു. അഞ്ചടി ഉയരവും നാലടി വീതിയുമുള്ള ക്യാൻവാസിലായിരുന്നു രചന. കോട്ടൺ വേസ്‌റ്റ്‌ ചായത്തിൽ മുക്കി ചിത്രമെഴുതിയ ബിന്ദി രാജഗോപാലും ക്യാൻവാസിൽ നിറങ്ങൾ ഊതി നിറച്ച കെ എ ഫ്രാൻസിസും രചനനാശൈലിയുടെ വ്യത്യസ്‌തയിലൂടെ ക്യാമ്പിന്‌ കൗതുകമായി. ഇരട്ട സഹോദരങ്ങളായ ഹസൻ കോതാരത്തും ഹുസൈൻ കോതാരത്തും പതിവുപോലെ ക്യാമ്പിലെ ശ്രദ്ധേയസാന്നിധ്യമായി. കോട്ടയത്തു നിന്നെത്തി പ്രമുഖ ചിത്രകാരൻ ടി ആർ ഉദയകുമാർ ആദ്യവസാനം ക്യാമ്പിൽ പങ്കാളിയായി. നിറങ്ങളുടെ രാഷ്‌ട്രീയത്തിൽ കൂടുതൽ തീഷ്‌ണമായി അക്കാദമി അവാർഡ്‌ ജേതാവ്‌ കൂടിയായ സിന്ധു ദിവാകരന്റെ ചിത്രം. നരച്ച മഞ്ഞ പശ്‌ചാത്തലത്തിൽ കറുപ്പും ചുവപ്പും വരകളിൽ രാഷ്‌ട്രീയ കാൽപ്പനികതയുടെ കാഴ്‌ചാനുഭവമായി പി വി നന്ദന്റെ  രചന. അജയകുമാർ,   ഡോ. അജിത്‌കുമാർ, ചന്ദ്രബാബു, മനോജ്‌ നാരായണൻ, സജിത്‌ പനയ്‌ക്കൽ, ബിനുരാജ്‌ കലാപീഠം, പ്രമോദ്‌  ഗോപാലകൃഷ്‌ണൻ തുടങ്ങിയവരും ആസ്വാദ്യ രചനകളിലൂടെ ക്യാമ്പിനെ സമ്പന്നമാക്കി. 
പ്രമുഖ ചിത്രകാരൻ ടി എ സത്യപാൽ കാൻവാസിൽ ചിത്രമെഴുതി  ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തു.  ജോൺ ഫെർണാണ്ടസ്‌ അധ്യക്ഷനായി. മേയർ എം അനിൽകുമാർ സന്നിഹിതനായി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *