വയനാട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ അബുബക്കറിനു സ്വികരണം നൽകി

കൽപ്പറ്റ : വയനാട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റായി തിരഞ്ഞെടുകപ്പെട്ട പി.കെ അബുബക്കറിനു കല്‍പ്പറ്റ മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വികരണം നല്‍കി.കല്‍പ്പറ്റ ജില്ലാ ലീഗ് ഹൗസില്‍ പ്രസിഡന്റ് എ. പി. ഹമീദിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കല്‍പ്പറ്റ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗ് ഭാരവാഹികളായ സി. മൊയ്ദീന്‍ കുട്ടി,യഹിയാ ഖാന്‍ തലക്കല്‍, കേയം തൊടി മുജീബ്, സി .കെ .നാസര്‍, സി സൈതലവി സ്വലാഹി,അഡ്വ എ. പി മുസ്തഫ ,അസിസ് അമ്പിലേരി, കെ. ടി യൂസഫ്, അബു ഗൂഡലായി, എ പി ഹംസ, പി.കമു , പോകു മുണ്ടോളി, ബാവ കൊടശേരി, സി പി മജീദ്, കെ അസിസ്, അഡ്വ സി മൂസ, ടി സി സലീം മണ്ഡലം സെക്രടറി ടി. ഹംസ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് പി. കെ അബുബക്കര്‍ മറുപടി പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി അലവി വടക്കേതില്‍ സ്വാഗതംവും സെക്രട്ടറി റൗഫ് വി. ടി. നന്ദിയും പറഞ്ഞു.



Leave a Reply