വയനാട് മെഡിക്കൽ കോളേജ്: യുവാക്കളെ അണിനിരത്തി രണ്ടാം ദിന സത്യാഗ്രഹം

കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് കർമ്മസമിതി കലക്ട്രേറ്റ് പടിക്കൽ നടത്തുന്ന ദശദിന സത്യാഗ്രഹ സമരം
ഇന്ന് രണ്ടാം ദിനം .ആറ് യുവാക്കളാണ് ഇന്ന് സത്യാഗ്രഹമിരിക്കുന്നത്. രണ്ടാം ദിന സമരം കൽപ്പറ്റ നഗര സഭ ചെയർമാൻ കെയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. ഇഖ്ബാൽ മുട്ടിൽ അധ്യക്ഷത വഹിച്ചു. കർമ്മസമിതി ചെയർമാൻ ഇ.പി.ഫിലിപ്പ് ക്കുട്ടി,ഗഫൂർ വെണ്ണിയോട്, വിജയൻ മടക്കി മല, വി. അബ്ദുള്ള , സി.പി. അഷ്റഫ് , അഷ്റഫ് പുലാട്, ,ടി.ഖാലിദ് തുടങ്ങിയവർ പ്രസംഗിച്ചു. ടി. അജ്മൽ പനമരം, ഷാജി ചോമയിൽ, സഫിർ സ്റ്റൈലോ, ജോബിൻ ജോസ്, സിറാജ് സിദ്ദീഖ്, സതീഷ് കുമാർ എന്നിവരാണ് ഇന്ന് സത്യാഗ്രഹമിരിക്കുന്നത്.



Leave a Reply