സാങ്കേതിക വിദ്യകൾ ആദിവാസികളുടെ ഉന്നമനത്തിനായി പ്രയോജന പ്പെടുത്തും – മന്ത്രി കെ. രാധാകൃഷ്ണൻ

കൽപ്പറ്റ : ആധുനിക സാങ്കേതിക വിദ്യകൾ ആദിവാസി വിഭാഗങ്ങളുടെ സമൂഹിക ഉന്നമനത്തിനായി ഉപയോഗ പ്പെടുത്തുമെന്ന് പട്ടിക ജാതി പട്ടിക വർഗ വികസന മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
കൽപ്പറ്റ ഇന്ദ്രിയ ഹാളിൽ നടന്ന
ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ കോളനീസ് പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതിക വിദ്യകൾ ഗുണകരമായ മാറ്റത്തിന് ഉപയോഗപ്പെടു ത്തണം. വികസന പദ്ധതികളിൽ മനുഷ്യത്വ സമീപനവും ഉണ്ടാകണം. അല്ലാത്തപക്ഷം അവ പ്രയോജനം ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു.
പട്ടികവർഗ്ഗക്കാരുടെ ഉന്നമനത്തിന് വിദ്യാഭ്യാസത്തിന് ഏറെ പങ്കുവയ്ക്കാൻ കഴിയും. പുതിയ കാലത്ത് ഡിജിറ്റൽ സാക്ഷരത അനിവാര്യമാണ്. പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സാക്ഷരത നൽകുന്ന തിന് മുഖ്യ പരിഗണന നൽകും. ഒരു വർഷം കൊണ്ട് 1026 പട്ടികവർഗ്ഗ സങ്കേതങ്ങളിൽ കണക്ടിവിറ്റി സൗകര്യം ഒരുക്കിയിട്ടുണ്ട്. അവശേഷി ക്കുന്ന പ്രദേശങ്ങളിലും ഉടൻ കണക്ഷൻ സൗകര്യം ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഒ.ആർ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ.ഗീത, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, സിഡാക് സയന്റിസ്റ്റ്മാരായ പി. എസ് . സുബോധ് , പി. ദേവാനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.
*49 പഠന കേന്ദ്രങ്ങൾ സ്മാർട്ടാകും*
ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ കോളനീസ് പദ്ധതിയിൽ ജില്ലയിലെ 49 സാമൂഹ്യ പഠന കേന്ദ്രങ്ങൾ സ്മാർട്ടാകും. വയനാട് ജില്ലയിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ
പട്ടിക വർഗ്ഗക്കാരുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും തൊഴിലിനുമാണ് പ്രാധാന്യം നൽകുന്നത്. 9 കോടിയോളം രൂപയാണ് പദ്ധതിക്കായി ചെലവിടുക . കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും പട്ടികവര്‍ഗ വകുപ്പും സി-ഡാക്കും സംയുക്തമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സഹായത്തോടെ വിദ്യാഭ്യാസം, ആരോഗ്യാവബോധം, രോഗനിര്‍ണ്ണയം എന്നിവയ്ക്ക് സഹായകരമാകുന്ന സംവിധാനങ്ങൾ സാമൂഹ്യ പഠന കേന്ദ്രങ്ങളിൽ ഒരുക്കും. റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്ത്താല്‍മോളജി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണവും ഈ വിവിധോദേശ്യ പദ്ധതിക്കുണ്ട്. . സാമൂഹ്യ പഠന മുറികളെ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഐസിടി എനേബിൾഡ് കമ്മ്യൂണിറ്റി സെൻറർ നിലവാരത്തിലേക്ക് മാറ്റി ടെലി – എജ്യുക്കേഷന്‍, ഇ – ലിറ്ററസി എന്നിവയും സാധ്യമാകും. പട്ടിക വര്‍ഗ്ഗ മേഖലയിലെ നോണ്‍ കമ്മ്യൂണിക്കബിള്‍ രോഗങ്ങളുടെ സ്‌ക്രീനിംഗും ഡയബറ്റിക് റെറ്റിനോപ്പതി, ഓറല്‍ ക്യാന്‍സര്‍, സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്നിവ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ കണ്ടെത്തി ചികില്‍സയ്ക്ക് വിദഗ്ധ ഉപദേശം ലഭ്യമാക്കുന്നതിനുളള ടെലി മെഡിസിന്‍ സംവിധാനവും സജ്ജീകരിക്കും. പട്ടികവർഗ്ഗക്കാരിൽ നിന്നുള്ള പരിശീലനം നേടിയ നേഴ്സു മാരുടെ നേതൃത്വത്തിലാണ് സേവനങ്ങൾ നൽകുക. ഇവർ ഊരുകളിലെത്തി സാങ്കേതിക വിദ്യയുടെ സഹായത്തോടെ രോഗനിർണയം നടത്തുകയും ചികിത്സ ഉറപ്പാക്കുകയുമാണ് ചെയ്യുക.



Leave a Reply