പഴശ്ശി അനുസ്മരണം; നെൻമേനി പഞ്ചായത്ത് സമിതി രൂപവത്കരിച്ചു

ബത്തേരി: നവംബർ 30 ന് മാനന്തവാടിയിൽ നടക്കുന്ന പഴശ്ശി അനുസ്മരണ പരിപാടി വിജയിപ്പിക്കുന്നതിനായി നെൻമേനി പഞ്ചായത്ത് സമിതി രൂപവത്കരിച്ചു. ജനറൽ കൺവീനർ സി.കെ.ബാലകൃഷ്ണൻ, വി.മനോജ്, വി.അനിൽകുമാർ, കെ.വിജയൻ എന്നിവർ സംസാരിച്ചു. 51 അംഗ സ്വാഗത സംഘത്തെ തിരഞ്ഞെടുത്തു. പരിപാടിയ്ക്ക് ആയിരം പേരെ പങ്കെടുപ്പിക്കാൻ യോഗം തീരൂമാനിച്ചു. ഭാരവാഹികൾ: സുദർശനൻ മാസ്റ്റർ, കോളിയാടി (ചെയർമാൻ, കെ.സി. കൃഷ്ണൻകുട്ടി (കൺവീനർ), കെ.എ. രാജേഷ് (ട്രഷറർ).



Leave a Reply