ഡി വൈ എഫ് ഐ പനമരം സി എച്ച് സി യിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

പനമരം : ഡി വൈ എഫ് ഐ പനമരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പനമരം സി എച് സി യിലെക്ക് പ്രതിഷേധ മാർച് സംഘടിപ്പിച്ചു.
പനമരം ബ്ലോക്ക് ട്രഷറർ സഖാവ് അക്ഷയ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് ഹോസ്പിറ്റലിനോട് അവഗണന അവസാനിപ്പിക്കുക,രോഗികൾക്കായുള്ള കിടത്തി ചികിത്സ കാര്യക്ഷമമായി പുനരാരംഭിക്കുക,ആശുപത്രിയിൽ വാച്ചറെ നിയമിക്കുക,ഫാർമസിയിലെ തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങൾ നടത്തുക, മെഡിക്കൽ ഓഫീസറുടെ പ്രവർത്തനം കാര്യക്ഷമാക്കുക,രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള ജീവനക്കാരുടെ മോശപരമായ പെരുമാറ്റം അവസാനിപ്പിക്കുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. പ്രതിഷേധത്തിൽ ഹബീബ് സ്വാഗതം ചെയ്തു, ഹമീദ് അധ്യക്ഷത വഹിച്ചു.
സ: പ്രജിൽ നന്ദി പറഞ്ഞു, ശ്രീജിൻ, ചന്ദ്രൻ, ഫൈസൽ അനിത എന്നിവർ നേതൃത്വം നൽകി.



Leave a Reply