മാനന്തവാടി -കൽപ്പറ്റ നിയോജകമണ്ഡലങ്ങളിലായി പൂർത്തികരിച്ച റോഡ് ഉദ്ഘാടനം മന്ത്രി .പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിക്കും

മാനന്തവാടി -കൽപ്പറ്റ നിയോജകമണ്ഡലങ്ങളിലായി പൂർത്തികരിച്ച കെല്ലൂർ വിളമ്പുകണ്ടം – കമ്പളക്കാട് റോഡിന്റെയും, കൈപ്പാട്ടുകുന്ന് – ഏച്ചോം റോഡിന്റെയും ഉദ്ഘാടനം
19-ന് നടക്കുമെന്ന് ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .
ഉദ്ഘാടന ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
സംഘാടകർ പറഞ്ഞു. 2020-21 ബഡ്ജറ്റിൽ ഉൾപ്പെടുത്തി 3.20 കോടി രൂപ ഭരണാനുമതി ലഭിച്ച് 08.03.2021 ന് പ്രവൃത്തി ആരംഭിച്ച കൈപ്പാട്ടുകുന്ന് – ഏച്ചോം റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി കൈപ്പാട്ടുകുന്ന് മുതൽ ഏച്ചോം വരെയുള്ള 3.4 കിലോമീറ്റർ ദൂരം റോഡ് ബി.എം.ആൻ്റ് ബി.സി.
നിലവാരത്തിലേക്ക് ഉയർത്തുകയും സംരക്ഷണ ഭിത്തികൾ ഡ്രൈനേജ് സംവിധാനങ്ങൾ, റോഡ് സുരക്ഷാ പ്രവൃത്തികൾ എന്നിവ ഉൾപ്പെടുത്തി 30.04.2022 ന് പൂർത്തീകരിക്കുകയും ചെയ്തു.
2018-19 ൽ സി.ആർ.എഫിൽ ഉൾപ്പെടുത്തി 15.17 കോടി രൂപ ഭരണാനുമതി ലഭിച്ച് .2019 ൽ ആരംഭിച്ച കെല്ലൂർ ചെരിയംകൊല്ലി വിളമ്പുകണ്ടം – കമ്പളക്കാട് റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി കെല്ലൂർ മുതൽ കമ്പളക്കാട് വരെയുള്ള കിലോമീറ്റർ ദൂരം ബി.എം.ആൻ്റ് ബി.സി. നിലവാരത്തിലേക്ക് ഉയർത്തുകയും ഭിത്തികൾ ഡ്രൈനേജ് സംവിധാനങ്ങൾ, റോഡ് സംരക്ഷണ സുരക്ഷാ പ്രവൃത്തികൾ എന്നിവ ഉൾപ്പെടുത്തി 27.05.2022 ന് പൂർത്തീകരിച്ചു.
മേൽ റോഡ് പ്രവൃത്തികളുടെ ഉദ്ഘാടനം നവംബർ 19 ശനിയാഴ്ച 11 മണിക്ക് മാനന്തവാടി നിയോജകമണ്ഡലം എം.എൽ.എ ഒ.ആർ. കേളുവിൻ്റെ അധ്യക്ഷതയിൽ
കേരള പൊതുമരാമത്ത് – ടൂറിസം – യുവജനകാര്യ വകുപ്പ് മന്ത്രി .പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിക്കുന്നതാണ്. കൽപ്പറ്റ എം.എൽ.എ അഡ്വ.ടി.സിദ്ദിക്ക് ലോക്സഭാ ചെയ്യുന്നതാണ്.ചടങ്ങിൽ എം.പി. രാഹുൽഗാന്ധിയുടെ സന്ദേശം പങ്കുവെക്കും. ചടങ്ങിൽ
തല പഞ്ചായത്ത് പ്രസിഡണ്ടുമാരും മറ്റു ജനപതിനിധികളും പങ്കെടുക്കുമെന്ന് ഇവർ പറഞ്ഞു.
റോഡ് ഉദ്ഘാടനവുമായി
ബന്ധപ്പെട്ട് 51 അംഗ സ്വാഗത സംഘം രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നതായി ഇവർ പറഞ്ഞു.
പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇൻ ചാർജ്, തോമസ് പാറക്കാലായിൽ, പനമരം
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാട്ടി ഗഫൂർ ,
ഗ്രാമപഞ്ചായത്തംഗങ്ങളായ ,
എം.കെ. രാമചന്ദ്രൻ മാസ്റ്റർ, അനീറ്റ ഫെലിക്സ്, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻ്റ് എഞ്ചിനീയർ നീതു സെബാസ്റ്റ്യൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു .



Leave a Reply