തൊഴില്‍ മേള 28 ന്
അഭ്യസ്ത വിദ്യരായ സ്ത്രീകള്‍ക്കായി ഐ.സി.ടി അക്കാദമി, ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ മിഷന്‍ എന്നിവര്‍ ചേര്‍ന്ന് ഫെബ്രുവരി 28 ന് രാവിലെ 8 മുതല്‍ കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളജില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. കേരള നോളജ് എക്കോണമി മിഷന്റെ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം വഴി രജിസ്റ്റര്‍ ചെയ്ത 18- 40 വയസ്സിനുമിടയിലുള്ള പ്ലസ്ടു അല്ലെങ്കില്‍ അതിന് മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീകള്‍ക്ക് പങ്കെടുക്കാം.
പ്ലേ സ്റ്റോറില്‍ നിന്നും dwms connect എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ചും രജിസ്റ്റര്‍ ചെയ്യാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ഉണ്ടായിരിക്കും. ഫോണ്‍: 04936 206589, 299370.



Leave a Reply