May 4, 2024

വന്യമൃഗശല്യത്തിനെതിരെ വയനാട്ടിലെ കർഷകരുടെ പ്രതിഷേധം പാർലമെൻ്റിൽ അലയടിക്കും: ഇ. ജെ ബാബു

0
Ei8r4q174441.jpg
മാനന്തവാടി: രൂക്ഷമായ വന്യമൃഗ ശല്യത്തിന് ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 31ന് കിസാൻസഭയുടെ നേതൃത്വത്തിൽ ഡൽഹി പാർലമെൻ്റലേക്ക് മാർച്ച് നടത്തുന്നതിൻ്റെ മുന്നേടിയായി കിസാൻ സഭയുടെ ജില്ലാ വാഹന പ്രചാരണ ജാഥയ്ക്ക് പുതുശ്ശേരിയിൽ തുടക്കമായി. ജാഥ സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബു ഉദ്ഘാടനം ചെയ്തു.വയനാട്ടിലെ ഭുരിപക്ഷം പ്രദേശങ്ങളിലും
: രുക്ഷമായ വന്യമൃഗശല്യം കൊണ്ട് ജീവിക്കാൻ കഴിയാത്ത സാഹജര്യമാണന്നും ഇത് പരിഹരിക്കുന്നതിന് വനം വകുപ്പ് എന്ത് നടപടിയെടുത്തുവെന്നും ജനങ്ങളേട് മറുപടി പറയണം' കടുവയുടെയും കാട്ടാന കാട്ടുപന്നി എന്നിവയുടെ അക്രമത്തിൽ വയനാട്ടിൽ ദിനം പ്രതി മനുഷ്യജീവിതം നഷ്ടപ്പെടുകയാണ്. ബത്തേരിയിനഗരസഭയിലെ ഒരു ജന പ്രതിനിധിയെ സ്കൂട്ടറിൽ സഞ്ചാരിക്കുമ്പോൾ മാസങ്ങൾ മുമ്പ് കാട്ടുപന്നിയുടെ ആക്രമത്തിൽ പരിക്ക് പറ്റി ഗുരുതരമായി കഴിയുകയാണ്.എന്നിട്ട് വനം വകുപ്പ് റിപ്പോർട്ട് നൽകിയെത് കാട്ടുപന്നി അക്രമല്ലന്ന് പിന്നീട് പ്രതിഷേധത്തെ തുടർന്ന് വനം വകുപ്പിന് റിപ്പോർട്ട് തിരുത്തേണ്ടി വന്നുവെന്നും വനം വകുപ്പിലെ 1972ലെ വന്യജീവി സംരക്ഷണ നിയമം മനുഷ്യർക്ക് പ്രഥമ പരിഗണന നൽകി ഭേദഗതി ചെയ്യണമെന്നും നഷ്ടപരിഹാര തുക ഉയർത്തണമെന്നും കാടും നാടും വേർത്തിരിക്കണമെന്നും മനുഷ്യനെയും വളർത്തുമൃഗങ്ങളേയും ആക്രമിക്കുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുക, ബഫർ സോൺ കാട്ടിനുള്ളിൽ നിജപ്പെടുത്തുക, വന്യമൃഗങ്ങളാൽ കൊല്ലപ്പെടുന്നവരുടെ അന്തരാവകാശിക്ക് സർക്കാർ ജോലി നൽകുക, കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ട പരിഹാരം നൽകുക, കൃഷി നാശത്തിന് മതിയായ നഷ്ട പരിഹാരം നൽകണമെന്നും വയനാടൻ കർഷക പ്രതിഷേധം ഇന്ത്യൻ പാർലമെൻ്റിന് മുമ്പിൽ മാർച്ച് 31 ന് അലയടിക്കുമെന്നും ഇ ജെ ബാബു പറഞ്ഞു. കിസാൻസഭ തൊണ്ടർനാട് പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി മൊയ്തു പൂവൻ അധ്യക്ഷത വഹിച്ചു. 
 ജാഥാ ക്യാപ്റ്റൻ പി.എം ജോയി, വൈസ് ക്യാപ്റ്റൻ കെ.എം.ബാബു, ഡയറക്ടർ ഡോ. അമ്പിചിറയിൽ ,മാനേജർ വി.കെ ശശിധരൻ, സി പിഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം സി.എം സുധിഷ്, മണ്ഡലം സെക്രട്ടറി ശോഭരാജൻ, നീ ഖിൽ പത്മനഭൻ, ഷിജു കൊമ്മയാട്, കെ.പി വിജയൻ, ശശി കുളത്താട, സുരേഷ് സി.വി എന്നിവർ പ്രസംഗിച്ചു. ജാഥ 22 ന് ചിരാലിൽ സമാപിക്കും. സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വിജയൻ ചെറുകര ഉദ്ഘാടനംചെയ്യും, 'ജാഥ ഇന്ന്തിങ്കളാഴ്ച  രാവിലെ 9 മണി തോൽപ്പെട്ടി, 9.45 തിരുനെല്ലി, 10.30 പനവല്ലി, 11 15 കാട്ടിക്കുളം, 11 45 – പാൽവെളിച്ചം, 12.30 പയ്യമ്പള്ളി,1 മണി നിർവാരം, 1 30 പനമരം, 3 മണി നാലാംമൈൽ, 3 30 തരുവണ, 4 മണി വെള്ളമുണ്ട, 4.30 കോറോം,5 മണി നിരവിൽപുഴ, 5.30 കുത്തോം, 6.15 വാളാട്, 7 മണിക്ക് തലപ്പുഴയിൽ സമാപിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *